5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kamal On Actor’s Love Story: ‘ദിലീപും മഞ്ജുവും ഞെട്ടിച്ചു, ബിജു മേനോന്റെയും, സംയുക്തയുടെയും പ്രണയം പെട്ടെന്ന് കണ്ടുപിടിച്ചു’; കമലിന്റെ വെളിപ്പെടുത്തല്‍

Kamal reveals about the love between the film stars : ദിലീപിന്റെയും മഞ്ജുവാര്യരുടെയും, ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും, ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയത്തെക്കുറിച്ചാണ് കമല്‍ തുറന്നു പറഞ്ഞത്. താരങ്ങളുടെ പ്രണയം താനോ ക്യാമറമാനോ, അല്ലെങ്കില്‍ സെറ്റിലെ ആരെങ്കിലുമോ കണ്ടുപിടിക്കാറായിരുന്നു പതിവെന്ന് കമല്‍

Kamal On Actor’s Love Story: ‘ദിലീപും മഞ്ജുവും ഞെട്ടിച്ചു, ബിജു മേനോന്റെയും, സംയുക്തയുടെയും പ്രണയം പെട്ടെന്ന് കണ്ടുപിടിച്ചു’; കമലിന്റെ വെളിപ്പെടുത്തല്‍
സംവിധായകന്‍ കമല്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 31 Jan 2025 10:28 AM

ന്റെ സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ നടന്ന താരങ്ങളുടെ പ്രണയകഥകളെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ കമല്‍. ദിലീപിന്റെയും മഞ്ജുവാര്യരുടെയും, ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും, ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയത്തെക്കുറിച്ചാണ് കമല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. താരങ്ങളുടെ പ്രണയം താനോ ക്യാമറമാനോ, അല്ലെങ്കില്‍ സെറ്റിലെ ആരെങ്കിലുമോ കണ്ടുപിടിക്കാറായിരുന്നു പതിവെന്ന്, താരങ്ങള്‍ അവരുടെ പ്രണയത്തെക്കുറിച്ച് പറയാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു.

അവരുടെ പ്രണയം എവിടെ വരെ പോകുമെന്ന് നോക്കി കുറച്ചു ദിവസം മിണ്ടാതെ നടക്കും. ഒരു ഘട്ടം എത്തിക്കഴിയുമ്പോള്‍ അവരോട് ചോദിക്കും. ജയറാമിനോട് എവിടം വരെ എത്തിയെന്നൊക്കെ ചോദിച്ചിട്ടുണ്ട്. ദിലീപും മഞ്ജുവുമാണ് ഞെട്ടിച്ചത്. അവര്‍ പ്രണയത്തിലാകുമെന്ന് വിചാരിച്ചില്ലായിരുന്നുവെന്നും, അത് കുറെ കഴിഞ്ഞിട്ടാണ് അറിയുന്നതെന്നും കമല്‍ വെളിപ്പെടുത്തി.

എന്നാല്‍ ബിജുമേനോനും, സംയുക്ത വര്‍മ്മയും തമ്മിലുള്ള പ്രണയം പെട്ടെന്ന് കണ്ടുപിടിച്ചു. അത് ബിജുവിനോട് ചോദിക്കുകയും ചെയ്തിരുന്നു. മധുരനൊമ്പരക്കാറ്റിലായിരുന്നു അത് തുടങ്ങിയത്. തുടര്‍ന്ന് അവര്‍ ലെനിന്‍ രാജേന്ദ്രന്റെ മഴ എന്ന ചിത്രത്തിലും, പിന്നീട് എന്റെ മേഘമല്‍ഹാര്‍ എന്ന സിനിമയിലും അഭിനയിച്ചു.

മേഘമല്‍ഹാറില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴേക്കും അവര്‍ നല്ല പ്രണയത്തിലായിരുന്നു. അത് ആ സിനിമക്കും ഗുണം ചെയ്തിട്ടുണ്ട്. പ്രണയ സിനിമകള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് അത്തരം കഥാപാത്രങ്ങള്‍ അവരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കമല്‍ പറഞ്ഞു.

Read Also : ‘ഒന്നും തോന്നരുത്, ഞാൻ ഈ പടത്തിൽ ഒട്ടും തൃപ്തനല്ലെന്ന് ലാൽ പറഞ്ഞു, പിന്നീട് എനിക്കൊപ്പം സിനിമ ചെയ്തിട്ടില്ല’; കമൽ

ബിജുവും സംയുക്തയും ബസില്‍ സഞ്ചരിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഇരുവരും ഒരു സീറ്റിലിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇറങ്ങിയിട്ടും, ഇവര്‍ ബസില്‍ നിന്ന് ഇറങ്ങിയില്ല. ഇവരുടെ ഇരിപ്പില്‍ തന്നെ സംശയം തോന്നി. കാരണം അങ്ങനെ ഇരിക്കേണ്ട കാര്യമില്ല. ബസിലാണെങ്കില്‍ നല്ല ചൂടുമുണ്ട്. ക്യാമറയിലൂടെ സൂം ചെയ്ത് നോക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ സാധാരണ സംസാരമല്ല നടക്കുന്നതെന്ന് തോന്നിയെന്നും കമല്‍ വ്യക്തമാക്കി.

പിന്നീട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് മധുരനൊമ്പരക്കാറ്റ് ചിത്രത്തില്‍ കാറ്റടിക്കുന്ന രംഗം ചിത്രീകരിക്കുകയാണ്. സംയുക്തയ്ക്ക് ബ്രീത്തിംഗ് പ്രശ്‌നമുണ്ടായിരുന്നു. സംയുക്തയ്ക്ക് ശ്വാസം കിട്ടിയില്ല. യൂണിറ്റിലെ ഒരു പയ്യന്റെ ഇന്‍ഹേലര്‍ കൊടുത്തപ്പോഴാണ് കുറച്ച് ശ്വാസം കിട്ടിയത്. തുടര്‍ന്ന് സംയുക്തയും അമ്മയും ആശുപത്രിയിലേക്ക് പോയി. തുടര്‍ന്ന് ഞങ്ങള്‍ ഹോട്ടലിലേക്കും പോയി. ബിജു അരമണിക്കൂര്‍ മുമ്പ് പോയിരുന്നു.

ഞങ്ങള്‍ സംയുക്തയെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ബിജു മേനോനായിരുന്നു. ബിജുവിന് സംയുക്തയെ കാണാന്‍ വരാം. അതില്‍ ഒരു കുഴപ്പവുമില്ല. ചമ്മേണ്ട ഒരു കാര്യവുമില്ല. പക്ഷേ, ബിജു ചമ്മി. മുഖമൊക്കെ മാറി. അങ്ങനെയാണ് തങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസിലായെന്ന് ബിജു അറിയുന്നതെന്നും കമല്‍ പറഞ്ഞു.