5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan: ‘താങ്ക്യൂ ദേവാ സീ യു സൂണ്‍’; എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്‌

Actor Prabhas Shared Empuraan Movie Poster: പ്രഭാസ് പങ്കുവെച്ച സ്‌റ്റോറി പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. താങ്ക്യൂ ദേവ സീ യു സൂണ്‍ ബ്രദര്‍ എന്നാണ് പ്രഭാസിന്റെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്.

Empuraan: ‘താങ്ക്യൂ ദേവാ സീ യു സൂണ്‍’; എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്‌
പൃഥ്വിരാജ്, എമ്പുരാന്‍ പോസ്റ്റര്‍, പ്രഭാസ്‌ Image Credit source: Facebook
shiji-mk
Shiji M K | Updated On: 30 Jan 2025 22:54 PM

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ പോസ്റ്റര്‍ പങ്കിട്ട് നടന്‍ പ്രഭാസ്. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ സ്റ്റോറിയിലൂടെയാണ് പ്രഭാസ് പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്ററിനോടൊപ്പം എമ്പുരാന്റെ ടീസര്‍ ലിങ്കും പ്രഭാസ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ പോസ്റ്റ്.

വരദ എന്നാണ് പൃഥ്വിരാജിനെ പ്രഭാസ് വിളിച്ചത്. കൂടാതെ മോഹന്‍ലാലിനെ കുറിച്ചും പ്രഭാസ് സ്റ്റോറിയില്‍ സൂചിപ്പിച്ചു. എമ്പുരാന്റെ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേരാനും താരം മറന്നില്ല.

പ്രഭാസ് പങ്കുവെച്ച സ്‌റ്റോറി പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. താങ്ക്യൂ ദേവ സീ യു സൂണ്‍ ബ്രദര്‍ എന്നാണ് പ്രഭാസിന്റെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്.

അതേസമയം, എമ്പുരാന്റെ ടീസര്‍ തീം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകനായ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തീം പങ്കുവെച്ചത്. ടീസര്‍ ജനുവരി 26ന് പുറത്തുവിട്ടിരുന്നു. ജനുവരി 26ന് നടന്ന ചടങ്ങില്‍ വെച്ച് നടന്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്.

മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി പതിനാല് മാസങ്ങള്‍ കൊണ്ടാണ് എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളേറെയാണ്.

പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റ്‌

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രീട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിങ്ങനെയുള്ള വിദേശ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.

Also Read: Empuraan: ‘സുപ്രിയ എഴുതിയതല്ലേ ഇത്’; പൃഥ്വി പാട്ടെഴുതിയത് അരമണിക്കൂറില്‍: ദീപക് ദേവ്‌

എമ്പുരാനില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ജന്മദിനമായ ജനുവരി 21ന് പവര്‍ ഇസ് ആന്‍ ഇല്യൂഷന്‍ എന്ന തലക്കെട്ടോടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ടൊവിനോയ്ക്ക് സിനിമയില്‍ മുഴുനീള വേഷമുണ്ടെന്നാണ് സൂചന.

മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. എബ്രാം ഖുറേഷിയുടേതായിരുന്നു ആദ്യ പോസ്റ്റര്‍.