Dies Irae Box Office : ബിഗ് സ്ക്രീനിലെ പോലെ ഡീയസ് ഈറെ ബോക്സ്ഓഫീസിലും വിറപ്പിക്കുന്നു; ഫസ്റ്റ് ഡെ കളക്ഷൻ ഇത്രെ
Dies Irae Box Office Collection Report: എ റേറ്റിങ്ങുള്ള ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഡീയസ് ഈറെയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയുടെ സംവിധായകനാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൻ്റെ സംവിധായകൻ

Dies Irae
എല്ലാവരെയും പേടിപ്പിച്ചുകൊണ്ട് പ്രണവ് മോഹൻലാലിൻ്റെ ഹൊറർ ചിത്രം ഡീയസ് ഈറെയ്ക്ക് ബോക്സ്ഓഫീസിൽ മികച്ച തുടക്കം. ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നു മാത്രം 5.50 കോടി രൂപ സ്വന്തമാക്കിയെന്നാണ് ബോക്സ്ഓഫീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പത്ത് കോടിയോളം ചിത്രം ആഗോളതലത്തിൽ നേടാൻ സാധ്യതയുണ്ടെന്നാണ് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭൂതകാലം, മമ്മൂട്ടിയുടെ ഭ്രമയുഗം എന്നീ സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ഡീയസ് ഈറെ.
പ്രത്യേക പ്രീമിയർ ഉൾപ്പെടെ കേരളത്തിൽ നിന്നു മാത്രം ഡീയസ് ഈറെ സ്വന്തമാക്കിയത് 4.68 കോടി രൂപയാണ്. കേരളത്തിൻ്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി പ്രണവ് മോഹൻലാൽ ചിത്രത്തിന് ലഭിച്ചത് 82 ലക്ഷം രൂപയാണ്. അങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 5.50 കോടിയാണ് ആദ്യ ദിനത്തിൽ ഡീയസ് ഈറെ സ്വന്തമാക്കിയിരിക്കുന്നത്. എ റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് ബോക്സ്ഓഫീസിൽ ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്.
ALSO READ : Dies Irae: ഉഗ്ര കോപത്തിന്റെ ദിനം, മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും; എന്താണ് ഡീയെസ് ഈറെ?
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെയും വൈനോട്ട് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഡീയസ് ഈറെ നിർമിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ്. രാഹുൽ സദാശിവനാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷെഹ്നാദ് ജലാൽ ഐ എസ് സിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ.