Diya Krishna Case: ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ഹെൽമറ്റ് ധരിച്ച് രണ്ടുപ്രതികൾ കീഴടങ്ങി, ഒരാൾ ഒളിവിൽ

Diya Krishna Jewellery Fraud Case: തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് മറ്റ് രണ്ട് പ്രതികളും കീഴടങ്ങിയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് പ്രതികൾ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ടതുമുതൽ മൂവരും ഒളിവിലായിരുന്നു.

Diya Krishna Case: ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ഹെൽമറ്റ് ധരിച്ച് രണ്ടുപ്രതികൾ കീഴടങ്ങി, ഒരാൾ ഒളിവിൽ

Diya Krishna

Published: 

01 Aug 2025 15:04 PM

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതികളായ മുൻജീവനക്കാരിൽ രണ്ട് പേർ കീഴടങ്ങി. കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് ഹാജരായത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ എത്രയും വേ​ഗം ഹാജരാവാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപ്രതികളും കീഴടങ്ങിയിരിക്കുന്നത്.

വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരേയും അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് മറ്റ് രണ്ട് പ്രതികളും കീഴടങ്ങിയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് പ്രതികൾ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ടതുമുതൽ മൂവരും ഒളിവിലായിരുന്നു.

കഴിഞ്ഞ ഒരുവർഷത്തിനിടെ ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപയോളം അപഹരിച്ചെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരിൽ മ്യൂസിയം പോലീസ് കേസെടുത്തത്. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റിയാണ് മൂവരും തട്ടിപ്പുനടത്തിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്നതായിരുന്നു മൂവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

മൂവരും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളുടെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി ഉത്തരവിറക്കിയത്.

 

Related Stories
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം