Diya Krishna: ‘അവർ അടുത്ത കള്ളവുമായി ഇറങ്ങും, പക്ഷേ തെളിവാണല്ലോ ആവശ്യം, തെളിവ് എവിടെ? ദിയ കൃഷ്ണ

Diya Krishna: അവർ പറഞ്ഞ ഒരു കാര്യം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി വേണമെങ്കിൽ അവർ അടുത്ത കള്ളവുമായി ഇറങ്ങും. നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയാം. അല്ലെങ്കിൽ അമ്മ അവരെ വിളിച്ചെന്നുപറയാം. പക്ഷേ തെളിവാണല്ലോ ആവശ്യമെന്നും ദിയ പറഞ്ഞു.

Diya Krishna: അവർ അടുത്ത കള്ളവുമായി ഇറങ്ങും, പക്ഷേ തെളിവാണല്ലോ ആവശ്യം, തെളിവ് എവിടെ? ദിയ കൃഷ്ണ

Krishna Kumar, Diya Krishna

Published: 

12 Jun 2025 | 01:56 PM

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികളെ എത്രയും വേ​ഗം പിടികൂടണമെന്ന ആവശ്യവുമായി ദിയ. വനിതാ ജീവനക്കാർക്കെതിരെയുള്ള തെളിവുകളെല്ലാം അന്വേഷണ സംഘത്തെ ഏൽപിച്ചിട്ടുണ്ടെന്ന് ദിയ പറഞ്ഞു. യുവതികൾ നൽകിയ പരാതിയിൽ എന്ത് തെളിവാണ് അവർ കൊണ്ടുവരുന്നതെന്ന് നമുക്ക് കാണാമെന്നും ദിയ കൂട്ടിച്ചേർത്തു.

തുടക്കത്തിൽ മ്യൂസിയം പോലീസ്, വാദിയായ തങ്ങളെ പ്രതിയാക്കി കളഞ്ഞുവെന്നും അതുകൊണ്ട് ആദ്യമേ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനായിരുന്നു തന്റെ ആ​ഗ്രഹമെന്നും ദിയ പറയുന്നു. ഒരു ശക്തമായ ടീമിന്റെ കൈയിലേക്കാണ് കേസ് കൈമാറിയിരിക്കുന്നതെന്ന് വിശ്വാസിക്കുന്നുവെന്നും പെട്ടെന്ന് അവരെ പിടികൂടണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ദിയ ക‍ൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, പൂട്ടണം ഈ മൂന്നെണ്ണത്തിനെയുമെന്ന് സോന നായർ; ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി താരങ്ങൾ

‘ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപിച്ചു. അതെല്ലാം കൃത്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുകഴിഞ്ഞു. ഇനി മറുഭാ​ഗത്ത് നിന്നുള്ള അവരുടെ പരാതിയിൽ എന്ത് തെളിവാണ് കൊണ്ടുവരുന്നതെന്ന് നമ്മുക്ക് കാണാമെന്ന് ദിയ പറഞ്ഞു. അച്ഛനും താനും തുടക്കം മുതൽ പറഞ്ഞതുതന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ അവർ പറഞ്ഞ ഒരു കാര്യം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി വേണമെങ്കിൽ അവർ അടുത്ത കള്ളവുമായി ഇറങ്ങും. നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയാം. അല്ലെങ്കിൽ അമ്മ അവരെ വിളിച്ചെന്നുപറയാം. പക്ഷേ തെളിവാണല്ലോ ആവശ്യം. തെളിവ് എവിടെ?’- ദിയ ചോദിച്ചു.

അതേസമയം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കുറ്റാരോപിതരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തില്‍. വ്യാഴാഴ്ച്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ