Diya Krishna: ‘വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ല; എന്‍റെ അച്ഛനെക്കുറിച്ച് എന്തു തോന്നുന്നു’; കൃഷ്ണകുമാറിന് ദിയയുടെ ജന്മദിന ആശംസ
Diya Krishna Wishes Father Krishnakumar on His Birthday: വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ലെന്നും തന്‍റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് പറയാൻ ഫോളവേഴ്സിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് ദിയയുടെ പോസ്റ്റ്.

Diya Krishna, Father Krishnakumar
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചയായത്. ഇതിനിടെയിൽ അച്ഛൻ കൃഷ്ണകുമാറിന് ജന്മാദിനാശംസകൾ നേർന്ന് മകൾ ദിയ കൃഷ്ണയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ലെന്നും തന്‍റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് പറയാൻ ഫോളവേഴ്സിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് ദിയയുടെ പോസ്റ്റ്. ഇതാണ് ശരിയായ സമയമെന്നും ദിയ കുറിപ്പിൽ പറയുന്നുണ്ട്.
ഇതോടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇതുപോലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നാണ് പലരും പറയുന്നത്. അക്ഷരം തെറ്റാതെ വിളിക്കാം അച്ഛൻ എന്നും, ഏതൊരു മകളും ആഗ്രഹിക്കുന്ന അച്ഛൻ ആണ് കൃഷ്ണകുമാർ എന്നാണ് കമന്റുകൾ. മക്കളായ അഹാന, ഇഷാനി, ഹൻസിക ഭാര്യ സിന്ധു കൃഷ്ണ തുടങ്ങിയവരും കൃഷ്ണകുമാറിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസുകളാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
അതേസമയം കഴിഞ്ഞ ദിവസം വിവാദങ്ങളെ കുറിച്ച് ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ കൃഷ്ണകുമാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാനായി താൻ ഏതറ്റം വരെയും പോകുമെന്നാണ് താരം വീഡിയോയിൽ പറഞ്ഞത്. ഈ പ്രശ്നങ്ങൾക്കിടയിലും തങ്ങൾക്കൊപ്പം നിന്ന കേരളക്കരയ്ക്ക് ഒരുപാട് നന്ദിയെന്നും കൃഷ്ണ കുമാർ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിരുന്നുവെന്നും അവിടെ നിന്ന് ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് തനിക്കും മകൾക്കും ലഭിച്ചുവെന്നും കൃഷ്ണ കുമാർ പറഞ്ഞു.
Also Read:അശ്വിന്‍ വിളിച്ച് ശല്യം ചെയ്തു; ‘വീട്ടില്‍ ബിരിയാണി ആണ് മോളെ, മണ്ണുവാരി അവന്‍ തിന്നാറുമില്ല’
അതേസമയം പണം തട്ടിപ്പ് നടത്തിയ കേസിൽ കുറ്റാരോപിതരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. ഇവർ വ്യാഴാഴ്ച്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതിനിടെ സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ട് ഡിജിപി ഉത്തരവിറക്കി.