Diya Krishna: ‘ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ’; ഗര്‍ഭാവസ്ഥയിലും അശ്വിന് സര്‍പ്രൈസ് നൽ‌‌കി ദിയ കൃഷ്ണ

Diya Krishna's Surprise for Aswin :'ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ' എന്ന് കുറിച്ചായിരുന്നു പോസ്റ്റ്. ഇതോടെ ഗര്‍ഭാവസ്ഥയിലും ഇത്തരം കാര്യങ്ങൾക്കൊന്നും ദിയ കുറവ് വരുത്തിന്നില്ലെന്ന് ഇതോടെ വ്യക്തമായി.

Diya Krishna: ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ; ഗര്‍ഭാവസ്ഥയിലും അശ്വിന് സര്‍പ്രൈസ് നൽ‌‌കി ദിയ കൃഷ്ണ

ദിയ

Updated On: 

08 Feb 2025 | 12:31 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആദ്യ കൺണിക്കായുള്ള കാത്തിരിപ്പിലാണ്. ഫസ്റ്റ് ട്രൈമെസ്റ്ററിലൂടെയാണ് കടന്നുപോകുകയാണ് ഇപ്പോൾ ദിയ. ​ദിയ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതോടെ താരത്തിന്റെ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും.

​ഗർഭിണിയായശേഷം പഴയതുപോലെ അത്ര സജീവമല്ല താരം, ശാരീരികമായി അവശതകളും ബുദ്ധിമുട്ടുകളും ദിയക്ക് ഉണ്ട്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം ഓ ബൈ ഓസിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഭർത്താവ് അശ്വിന് നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട; നിന്റെ മാനം പോകും; സ്ക്രീൻഷോട്ടുമായി എലിസബത്ത്

പ്രണയ ദിനം വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇതിനു മുന്നോടിയായി റോസ് ഡേയിൽ ഒരു കൊട്ട റോസ് പൂക്കളാണ് ദിയ കൃഷ്ണ അശ്വിന് നല്‍കിയത്. സര്‍പ്രൈസ് ആയി നല്‍കിയ ആ പൂക്കളുടെ ഫോട്ടോ അശ്വിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചു. ‘ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ’ എന്ന് കുറിച്ചായിരുന്നു പോസ്റ്റ്. ഇതോടെ ഗര്‍ഭാവസ്ഥയിലും ഇത്തരം കാര്യങ്ങൾക്കൊന്നും ദിയ കുറവ് വരുത്തിന്നില്ലെന്ന് ഇതോടെ വ്യക്തമായി.

അതേസമയം കഴിഞ്ഞ സെപ്പ്റ്റംബർ അഞ്ചിനായിരുന്നു ദിയയുടെയും അശ്വിൻ ഗണേഷിൻ്റെയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ മാസമാണ് താൻ ​ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചത്. മൂന്ന് മാസമായെന്നും സ്കാനിങ്ങിനു ശേഷം വിവരം പുറത്തുപറയാമെന്ന് കരുതിയാണ് ഇതുവരെ രഹസ്യമാക്കിയതെന്നും താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ വീട്ടിലെ എല്ലാവരുടെയും റിയാക്ഷൻ വീഡിയോ താരം യൂട്യൂബിൽ പങ്കുവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടികളുമായി നല്ലൊരു കുടുംബജീവിതമാണ് തന്റെ ആ​ഗ്രഹമെന്ന് പലതവണ ദിയ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ അഹാനയേക്കാൾ മുൻപെ ദിയ വിവാഹം കഴിച്ചു. ഇതേപോലെയാണ് ഇപ്പോൾ താരത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്