Diya Krishna: നീ ഫ്രീയായിയെന്ന് തോന്നിയാൽ ഞാൻ പ്രഗ്നന്റാക്കുമെന്ന് അശ്വിൻ; എന്റെ ഫുൾ അറ്റൻഷനും ലവ്വും ഓമിക്കെന്ന് ദിയ
Diya Krishna: ഫ്രീയായി ഇരിക്കുന്നുവെന്ന് തനിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ താൻ പ്രഗ്നന്റാക്കുമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. അങ്ങനെ എങ്കിൽ ഫുൾ ടൈം താൻ ഓ ബൈ ഓസി ഓഫീസിലും ഗോഡൗണിലും മാത്രം പോയിരിക്കുമെന്നും ദിയ തമാശയായി പറയുന്നുണ്ട്.

Diya ,aswin Krishna
കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞു അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണ കുമാറും കുടുംബവും. ജൂലായ് അഞ്ചിനാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന ദിയ, പ്രസവ വ്ലോഗും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിനു നൽകിയ പേര്. ജനിച്ച് വീണപ്പോൾ മുതൽ സ്റ്റാറാണ് ഓമി. ഓമിയുടെ ഭൂമിയിലേക്കുള്ള വരവ് ഇതിനോടകം എഴുപത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു.
ഡെലിവറി വ്ലോഗ് യുട്യൂബിൽ പങ്കുവയ്ക്കുന്ന സമയത്ത് ഇത്രയേറെ സപ്പോർട്ടും സ്നേഹവും ലഭിക്കുമെന്ന് ദിയ പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞ് വന്നതിനു ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവച്ച് എത്തിയിരുന്നു. ദിയ അതീവ സന്തോഷവതിയാണെന്നാണ് അശ്വൻ പറയുന്നത്. ദിയ ഭയങ്കര ഓവർസ്മാർട്ടാണ് എന്നും തമാശ രൂപേണ അശ്വിൻ വീഡിയോയിൽ പറയുന്നുണ്ട്. താൻ തന്നെ കുറിച്ച് അഭിമാനിക്കുന്നത് കൊണ്ടും കോൺഫിഡന്റായതുകൊണ്ടും തോന്നുന്നതാണ്. ആശുപത്രിയിലെ ജീവനക്കാരെല്ലാം വളരെ സഹായകരമായിരുന്നു. അതുകൊണ്ട് താൻ കുറച്ച് ഇളകി തന്നെ ഇരിക്കുമെന്നാണ് ദിയ പറയുന്നത്.
Also Read:ശ്വേത മേനോൻ പ്രസിഡണ്ടാകും? നവ്യ ജനറല്‍ സെക്രട്ടറി, ‘അമ്മ’ സംഘടനയിലേക്ക് പുതിയ താരങ്ങൾ!
ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും താരം വീഡിയോയിൽ പറയുന്നുണ്ട്. തനിക്ക് ചുറ്റും സഹായത്തിന് നിരവധി പേരാണുള്ളത്. ഇതിനു പിന്നാലെ അടുത്ത പ്രഗ്നൻസിക്ക് റെഡിയാണോ എന്ന് ദിയയോട് അശ്വിൻ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇപ്പോൾ എന്തായാലും അല്ലെന്നാണ് ഇതിനു ദിയ നൽകിയ മറുപടി. തന്റെ ഫുൾ അറ്റൻഷനും ലവ്വും ഓമിക്ക് മാത്രം കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദിയ പറഞ്ഞു. ഫ്രീയായി ഇരിക്കുന്നുവെന്ന് തനിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ താൻ പ്രഗ്നന്റാക്കുമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. അങ്ങനെ എങ്കിൽ ഫുൾ ടൈം താൻ ഓ ബൈ ഓസി ഓഫീസിലും ഗോഡൗണിലും മാത്രം പോയിരിക്കുമെന്നും ദിയ തമാശയായി പറയുന്നുണ്ട്.
ഗർഭകാലത്തും ഡെലിവറി സമയത്തുമെല്ലാം ദിയയുടെ കൂടെ തന്നെ അശ്വിൻ ഉണ്ടായിരുന്നു. കുഞ്ഞ് വന്നതിനു ശേഷം കുഞ്ഞിനെ കൊഞ്ചിച്ചും ഉമ്മവെച്ചും മതിവരാതെ നിൽക്കുന്ന അശ്വിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ പാട്ട് പാടി അശ്വിൻ ഉറക്കുന്നതിന്റെ വീഡിയോയും ശ്രദ്ധനേടിയിരുന്നു. അശ്വിന്റെ പാട്ട് കേട്ടാൽ സ്വച്ച് ഇട്ടപ്പോലെ കുഞ്ഞ് ഉറങ്ങുമെന്നും ദിയ പറയുന്നു.