Robin Arathi: ചെറിയ കളിയൊന്നുമല്ല! ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് പൊടിപൊടിച്ചത് കോടികൾ? സമ്മാനമായി നൽകിയത് ഓഡി കാർ

Robin Radhakrishnan-Arati Podi Wedding Tomorrow: കഴിഞ്ഞ ദിവസം ആരാതിയുടെ അച്ഛൻ സമ്മാനമായി നൽകിയ കാറിന്റെ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഓഡി കാർ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛൻ നൽകിയത്.

Robin Arathi: ചെറിയ കളിയൊന്നുമല്ല! ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക്  പൊടിപൊടിച്ചത് കോടികൾ? സമ്മാനമായി നൽകിയത് ഓഡി കാർ

Robin Arati Podi

Updated On: 

15 Feb 2025 | 04:59 PM

ബി​ഗ് ബോസ് സീസൺ 4-ലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണയാണ് താരത്തിന് ലഭിച്ചത്. എന്നാൽ മറ്റൊരു സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായി. പുറത്തിറങ്ങിയ താരത്തിനെ കാത്തുനിന്നത് ഇതിലും വലിയ ജനപിന്തുണയായിരുന്നു. ഉദ്‌ഘാടന വേദികളിലും പരിപാടികളിലും റോബിൻ തരം​ഗമായി. ഓൺലൈൻ മീഡിയകൾ റോബിന്റെ വിശേഷങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിലായി. ഇത്തരത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വച്ചാണ് അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയെ കണ്ടുമുട്ടുന്നത്. ഇത് പിന്നീട് സൗഹൃ​ദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം നാളെ നടക്കാനിരിക്കെ സോഷ്യൽ മീഡിയ നിറയെ ഇവരുടെ ചിത്രങ്ങളും വീഡിയോകളുമാണ്.

ഫെബ്രുവരി 16-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. ഇതിനു മുന്നോടിയായുള്ള ആഘോഷത്തതിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്.അതിൽ ഒൻപതു ദിവസത്തെ ആഘോഷങ്ങൾ ഗ്രാൻഡ് ആയാണ് നടത്തിയത്. ഇക്കാര്യം റോബിൻ തന്നെ തുറന്നുപറഞ്ഞിരുന്നു. മെഹന്ദിയും ഹൽദിയും രംഗോലിയും ഒക്കെ ചേർന്ന കല്യാണ മാമാങ്കത്തിന്റെ വിശേഷങ്ങൾ വൈറലായിരുന്നു. ഇതിനു പിന്നാലെ പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read: റോബിനും ആരതിയും വിവാഹിതരായോ? ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ പുറത്ത്

കോടികൾ പൊടിപൊടിച്ചുള്ള വിവാഹമാണ് നടക്കാൻ പോകുന്നതെന്നാണ് സൂചന. വിവാഹത്തിന് വജ്രാഭരണങ്ങൾ ആകും ആരതി ധരിക്കുക എന്നാണ് സൂചന. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ആരാതിയുടെ അച്ഛൻ സമ്മാനമായി നൽകിയ കാറിന്റെ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഓഡി കാർ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛൻ നൽകിയത്. കാർ സ്വീകരിക്കുന്നതിന്റെ വീഡിയോ താരം തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ക്ഷേത്രത്തിലെ താലിക്കെട്ടിന് ശേഷം എല്ലാം ഫങ്ഷനും തീർത്തും പ്രൈവറ്റ് ആയിരിക്കുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതേസമയം രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ ഉടനെ വിവാഹം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നീണ്ടുപോകുകയായിരുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്