Drishyam 3: അജയ് ദേവ്​ഗണിന് വെല്ലുവിളിയാകുമോ ദൃശ്യം 3? വലിയ വെല്ലുവിളിനിറഞ്ഞ ദൗത്യമെന്ന് തുറന്നു സമ്മതിച്ച് മോഹൻലാൽ

Mohanlal about Drishyam 3: ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയുടെ ഈ അവസാന അധ്യായത്തിൽ പ്രേക്ഷകരെ ഒരു കാരണവശാലും നിരാശപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും, അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഓരോ ഘട്ടവും തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Drishyam 3: അജയ് ദേവ്​ഗണിന് വെല്ലുവിളിയാകുമോ ദൃശ്യം 3? വലിയ വെല്ലുവിളിനിറഞ്ഞ ദൗത്യമെന്ന് തുറന്നു സമ്മതിച്ച് മോഹൻലാൽ

Drishyam 3

Updated On: 

30 May 2025 18:19 PM

കൊച്ചി: മോഹൻലാൽ നായകനായി എത്തി മലയാള സിനിമയിൽ ചരിത്രം കുറിച്ച ‘ദൃശ്യം’ യുടെ മൂന്നാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വൻ വിജയങ്ങൾ നേടുകയും ചെയ്ത ഈ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് മോഹൻലാൽ തന്നെ അടുത്തിടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരുന്നു.

പുതിയ ചിത്രം ‘എമ്പുരാന്റെ’ റിലീസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു താരത്തിന്റെ നിർണായക പ്രതികരണം. ‘ദൃശ്യം 3’ പ്രാരംഭഘട്ടത്തിലാണെന്നും, ചിത്രത്തിനായി വിശദമായ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.”ദൃശ്യം മൂന്ന് അതിന്റെ പ്രാരംഭഘട്ടത്തിലാണ്. ഞങ്ങൾ ചിത്രത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

പക്ഷേ, അത് അത്ര എളുപ്പമല്ല. ദൃശ്യം-2 വലിയ വിജയമായിരുന്നു. അതുകൊണ്ട് ‘ദൃശ്യം 3’ നിർമ്മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്,” മോഹൻലാൽ പറഞ്ഞു. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയുടെ ഈ അവസാന അധ്യായത്തിൽ പ്രേക്ഷകരെ ഒരു കാരണവശാലും നിരാശപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും, അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഓരോ ഘട്ടവും തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read – ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ; തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയേണ്ടതില്ലെന്ന് കമല്‍ ഹാസ

ചിത്രം പ്രാരംഭ ഘട്ടത്തിലായതുകൊണ്ട് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും മോഹൻലാൽ അറിയിച്ചു.’ദൃശ്യം’ മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ അജയ് ദേവ്ഗണും തമിഴിൽ കമൽഹാസനുമാണ് മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടിയുടെ വേഷം കൈകാര്യം ചെയ്തത്.

ഈ ആഗോള സ്വീകാര്യത കണക്കിലെടുക്കുമ്പോൾ, ‘ദൃശ്യം 3’ ഉം ഒരുപക്ഷേ ഒന്നിലധികം ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതകളും സിനിമാലോകത്ത് സജീവമായ ചർച്ചയാണ്. ‘The Past Never Stays Silent’ എന്ന ടാഗ്‌ലൈനോടുകൂടി നേരത്തെ മോഹൻലാൽ തന്നെ ദൃശ്യം 3-യുടെ വരവ് സൂചിപ്പിച്ചിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ജോർജുകുട്ടിയുടെ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും