Lucky Baskhar 2: ഭാസ്‌കറിന്റെ കളി കാണാന്‍ പോകുന്നതേയുള്ളൂ! ദുൽഖറിന്റെ ലക്കി ഭാസ്‌ക്കറിന് രണ്ടാംഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ

Dulquer Salmaan's Lucky Bhaskar 2: ഇപ്പോഴിതാ ചിത്രത്തിന്‌ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

Lucky Baskhar 2: ഭാസ്‌കറിന്റെ കളി കാണാന്‍ പോകുന്നതേയുള്ളൂ! ദുൽഖറിന്റെ ലക്കി ഭാസ്‌ക്കറിന് രണ്ടാംഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ

Luck Baskhar 2

Updated On: 

07 Jul 2025 13:29 PM

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തുടർന്ന് ഒടിടിയിൽ എത്തിയപ്പോഴും ലക്കി ഭാസ്കർ തരം​ഗമായി മാറി. ഇപ്പോഴിതാ ചിത്രത്തിന്‌ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ധനുഷ് നായകനായി താന്‍ സംവിധാനം ചെയ്ത ‘വാത്തി’ സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1980-1990 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ എത്തിയത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിലെ നായിക.

 

Also Read:ഓസിയുടെ മകന്‍ ‘ഓമി’! ചർച്ചയായി ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേര്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിൽ ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്