Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ

Durga Krishna About Postpartum Depression: പുറമേ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്രയും ആഴത്തിലുള്ള സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവശേഷം ഭർത്താവിനെ നഷ്‌ടമായതായി തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.

Durga Krishna: പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ

Durga Krishna

Published: 

21 Jan 2026 | 05:51 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദുർ​ഗ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ​ഗർഭക്കാലത്തെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിലാണ് നടിക്ക് ആദ്യത്തെ കൺമണി പിറന്നത്. ​ഗർഭക്കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കൊവിഡ് വരെ പിടിപെട്ട് മുറിക്കുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയെ കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രസവാനന്തരമുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫേസ്‌ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പുറമേ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്രയും ആഴത്തിലുള്ള സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവശേഷം ഭർത്താവിനെ നഷ്‌ടമായതായി തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.

Also Read: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി

ഭർത്താവിൽ നിന്നും സ്നേഹവും പരിചരണവും ലഭിക്കാത്തത് തന്നെ ഏറെ തളർത്തിയതെന്നും ദുർ​ഗ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു. പക്ഷെ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എന്ന ഫോളോവേഴ്സിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.

ഗർഭകാലത്ത് തന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞ് പോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമെ കാണാൻ കഴിയുന്നുള്ളൂ. താൻ അവിടെ അദൃശ്യയായി മാറിയെന്നും നടി പറയുന്നു. കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് താനാണ്. എന്നാൽ രാത്രിയിൽ താൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണെന്നും നടി പറഞ്ഞു. താൻ ജീവിക്കുന്ന ഈ ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നു എന്നായിരുന്നു ദുർ​ഗയുടെ കുറിപ്പ്.

Related Stories
Shweta Menon: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ആദ്യം അപേക്ഷ തരട്ടെ! ശ്വേത മേനോൻ
Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം
Thudakkam Movie: ‘മുഖം തിരി‍ഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്