Durga Krishna : ‘അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ‌ ഇല്ല; നാലാം മാസം കൊവിഡ്, പിന്നാലെ ബ്ലീഡിം​ഗ്’; ​ഗർഭകാലത്തെ കുറിച്ച് നടി ദുർ​ഗ കൃഷ്ണ

Durga Krishna Pregnancy Journey: ഗർഭിണിയായശേഷം അ‍ഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നും ഇതിനു ശേഷം താൻ ആദ്യം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയെന്നുമാണ് പറയുന്നത്.

Durga Krishna : അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ‌ ഇല്ല; നാലാം മാസം കൊവിഡ്, പിന്നാലെ ബ്ലീഡിം​ഗ്; ​ഗർഭകാലത്തെ കുറിച്ച് നടി ദുർ​ഗ കൃഷ്ണ

Durga Krishna

Updated On: 

07 Nov 2025 | 10:52 AM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദുർ​ഗ കൃഷ്ണ . കഴിഞ്ഞ ദിവസമാണ് താരം ആദ്യത്തെ കൺമണിക്ക് ‌ജന്മം നൽകിയത്. പെൺകുഞ്ഞാണ് താരത്തിന് പിറന്നത്. ​സോഷ്യൽ മീഡിയയിൽ സജീവമായ താരം ​ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. വയറ്റുപൊങ്കാല, ഫോട്ടോഷൂട്ട്, വളകാപ്പ് തുടങ്ങിയവയുടെ എല്ലാത്തിന്റെയും ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഗർഭകാലത്ത് താൻ അനുഭവിച്ച ചില വിഷമഘട്ടത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാലാം മാസം കൊവിഡ് സ്ഥിരീകരിച്ചുവെന്നും ​ഗർഭിണിയായശേഷം അ‍ഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നാണ് നടി പറയുന്നത്. മാർച്ചിലാണ് പ്ര​ഗ്നൻസി കൺഫോം ചെയ്തത്. ഞങ്ങൾക്ക് രണ്ടുപേർക്കും ലൈഫിൽ കിട്ടിയ ഏറ്റവും വലിയ സർപ്രൈസായിരുന്നു കുഞ്ഞ്. ഒരു മാസം കഴിഞ്ഞിട്ടാണ് പ്ര​ഗ്നൻസി അറിഞ്ഞതെന്നും താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Also Read:ദുർ​ഗാ കൃഷ്ണ അമ്മയായി! സന്തോഷം പങ്കിട്ട് താരം

നാലാം മാസം തനിക്ക് കോവിഡ് പോസിറ്റീവായി. ഇത് മൂലം ബ്ലെഡ്ഡിൽ ഇൻഫെക്ഷൻ കയറി. പിന്നീട് ബ്ലീഡിങും ഉണ്ടായി എന്നാണ് നടി പറയുന്നത്. ​ഗർഭിണിയായശേഷം ഒരുപാട് തവണ ഇതെല്ലാം കാരണം ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് താൻ വിളിക്കാത്ത ദൈവങ്ങൾ‌ ഇല്ല. ​ഗർഭിണിയായശേഷം അ‍ഞ്ച് മാസം പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നും ഇതിനു ശേഷം താൻ ആദ്യം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയെന്നുമാണ് പറയുന്നത്.

അഞ്ചാം മാസം മുതൽ എട്ടാം മാസം വരെ താൻ റെസ്റ്റില്ലാതെ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു. സിനിമകൾ ചിലത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും അന്ന് കുറച്ച് സങ്കടം തോന്നിയിരുന്നുവെന്നുമാണ് നടി പറയുന്നത്. മൂ‍ഡ് സ്വിങ്സ് തനിക്ക് ഉണ്ടായിരുന്നു. ഒറ്റയ്ക്കിരുന്ന് പലപ്പോഴും കരയുമായിരുന്നു. ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചിരുന്നുവെന്നും വളകാപ്പ് കഴിഞ്ഞ ശേഷം താൻ സൈഡായി എന്നാണ് താരം പ‌റയുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ