Empuraan Movie: മസൂദിന്റെ അമ്മയായി നയന്‍ ഭട്ട്; എമ്പുരാനിലെ 24ാമത് കഥാപാത്രത്തെ വെളിപ്പെടുത്തി
Empuraan Movie 24th Character Poster: പൃഥ്വിരാജ് മികച്ചൊരു നടനും അതിനേക്കാള്‍ മികച്ച സംവിധായകനുമാണ്. തങ്ങള്‍ അനുഭവിച്ചതും നേരിട്ടതുമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് തിയേറ്ററില്‍ പുതിയൊരു അനുഭവം സമ്മാനിക്കുമെന്നും നയന്‍ വീഡിയോയില്‍ പറഞ്ഞു.
എമ്പുരാന്‍ ചിത്രത്തിന്റെ 24ാമത് കഥാപാത്രത്തെ വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ പുതചിയ അംഗത്തെയാണ് ഇത്തവണ വെളിപ്പെടുത്തിയത്. പൃഥ്വിരാജിന്റെ അമ്മയായി വേഷമിടുന്ന താരമാണ് പുതിയ അംഗം. ബോളിവുഡ് സിനിമാ-സീരിയല്‍ താരം നയന്‍ ഭട്ട് ആണ് എമ്പുരാനിലെ ആ പുതിയ താരം. സുരയ്യ ബീബി എന്ന കഥാപാത്രത്തെയാണ് അവര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വളരെ ശക്തമായ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നയന്‍ ഭട്ട് പറയുന്നു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരമ്മ. എത്രയെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും അവയെ എല്ലാം നിശബ്ദമായി അവര്‍ നേരിടും. അതവരുടെ മുഖത്ത് പ്രകടമാണെന്ന് നയന്‍ പറയുന്നു.
സുരയ്യ ബീബി ആകുന്നതിനായി മൂന്ന് മണിക്കൂറോളം നീണ്ട മേക്കപ്പായിരുന്നു വേണ്ടി വന്നിരുന്നത്. കഴിഞ്ഞ 55 വര്‍ഷമായി താന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഒട്ടനവധി സംവിധായകര്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് അവര്‍ പറഞ്ഞു.




പൃഥ്വിരാജ് മികച്ചൊരു നടനും അതിനേക്കാള്‍ മികച്ച സംവിധായകനുമാണ്. തങ്ങള്‍ അനുഭവിച്ചതും നേരിട്ടതുമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് തിയേറ്ററില്‍ പുതിയൊരു അനുഭവം സമ്മാനിക്കുമെന്നും നയന്‍ വീഡിയോയില്‍ പറഞ്ഞു.
Also Read: L2: Empuraan: രാജു മണിക്കുട്ടന് നൽകിയ വാക്ക്; ലൂസിഫറിലെ ഡബ്ബിങ് ആർട്ടിസ്റ്റ് എമ്പുരാനിൽ കഥാപാത്രമായി
അതേസമയം, മണിക്കുട്ടന്‍, നൈല ഉഷ, ജിജു ജോണ്‍, ബെഹ്‌സാദ് ഖാന്‍, അനീഷ് ജി മേനോന്‍, ശിവദ, ജെയ്‌സ് ജോസ് തുടങ്ങി നിരവധി താരങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ഇതിനോടകം എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി കഴിഞ്ഞു. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.