Fahadh Faasil Painkili Movie : അങ്കമാലി താലൂക്കാശുപത്രിയിൽ ഫഹദ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വ്യഴാഴ്ച രാത്രി ഒൻപതോടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നത്. ഇതിനിടയിൽ ആശുപത്രിയിലെ രജിസ്ട്രേഷൻ കൗണ്ടര്‍ താത്കാലികമായി അടച്ചതായും പരാതിയുണ്ട്

Fahadh Faasil Painkili Movie : അങ്കമാലി താലൂക്കാശുപത്രിയിൽ ഫഹദ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Movie-Shooting | Represental Images

Updated On: 

28 Jun 2024 | 07:34 PM

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സിനിമാ ഷൂട്ടിങ്ങ് വലിയ വിവാദത്തിലേക്കാണ് എത്തിയിരിക്കുന്നത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷൂട്ടിങ്ങ് നടന്നത്. രാത്രിയായിരുന്നു ഷൂട്ടിങ്ങെങ്കിലും ആളുകൾ വലഞ്ഞതോടെ പ്രശ്നം വിവാദത്തിലേക്ക് എത്തി.

രോഗികളെ ബുദ്ധിമുട്ടിലാക്കിയ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ അടിയന്തിരമായി കേസ് എടുക്കുകയും സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവരോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം.

വ്യഴാഴ്ച രാത്രി ഒൻപതോടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നത്. ഇതിനിടയിൽ ആശുപത്രിയിലെ രജിസ്ട്രേഷൻ ണ്ടര്‍ താത്കാലികമായി അടച്ചതായും പരാതിയുണ്ട്. സാധരണ ഗതിയിൽ പ്രത്യേക അനുമതിയും ആളുകൾക്ക ബുദ്ധിമുട്ടില്ലാത്ത സമയം എന്നിവയും നോക്കിയായിരിക്കും ഷൂട്ടിങ്ങുകൾ നടക്കുക. എന്നാൽ ഇതാരാണ് അനുമതി നൽകിയെന്നതിൽ വ്യക്തതയില്ല.

ഇത് മാത്രമല്ല ഷൂട്ടിങ്ങ് സമയത്ത് സംസാരിക്കാൻ പാടില്ലെന്നും ലൈറ്റുകൾ മറച്ചിരുന്നെന്നും മെയിൻ ഗേറ്റ് വഴി ആരെയും കടത്തി വിട്ടില്ലെന്നും പരാതിയുണ്ട്.രോഗികളെ ബുദ്ധിമുട്ടിലാക്കിയുള്ള ഷൂട്ടിങിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഫഹദ ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങാണ് നടന്നത്. അനശ്വര രാജന്‍, സജിന്‍ ഗോപു, എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

 

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ