Fahadh Faasil: സ്മാർട്ട് ഫോൺ അല്ലെന്ന് കരുതി കൊച്ചാക്കേണ്ട; ഫഹദ് ഫാസിലിന്റെ കുഞ്ഞൻ ഫോണിന്റെ വില ഐഫോണിനെയും കടത്തി വെട്ടും

Fahadh Faasil Keypad Phone Price: ഇത്രയും വലിയ നടനായിരുന്നിട്ട് പോലും ഒരു സാധാരണക്കാരനെ പോലെ കീപാഡ് ഫോൺ ഉപേയാഗിക്കുന്ന ഫഹദിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, ചിലരെങ്കിലും താരം ഉപയോഗിക്കുന്ന ഫോൺ ഏതാണെന്ന് അന്വേഷിച്ചു പോയി.

Fahadh Faasil: സ്മാർട്ട് ഫോൺ അല്ലെന്ന് കരുതി കൊച്ചാക്കേണ്ട; ഫഹദ് ഫാസിലിന്റെ കുഞ്ഞൻ ഫോണിന്റെ വില ഐഫോണിനെയും കടത്തി വെട്ടും

ഫഹദ് ഫാസിൽ

Updated On: 

15 Jul 2025 | 11:20 AM

മിക്കവരും അനാവശ്യമായി സോഷ്യൽ മീഡിയയിൽ സമയം പാഴാക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ ഇല്ലാത്ത, എന്തിന് സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാത്ത ഒരു നടനാണ് ഫഹദ് ഫാസിൽ. ഇത്രയും തിരക്കേറിയ നടനായിട്ടും, ഒരു പ്രമോഷന് വേണ്ടി പോലും സോഷ്യൽ മീഡിയ ആവശ്യമായി വന്നിട്ടില്ലെന്നത് അത്ഭുതം തന്നെയാണ്. ഫഹദ് ഫാസിൽ നിലവിൽ ഉപയോഗിക്കുന്നത് ഒരു ചെറിയ കീപാഡ് ഫോണാണ്. ഇത് നേരത്തെയും പല തവണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസം നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രമായ മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്ക് വേണ്ടി എത്തിയ ഫഹദ് കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ വൈറലായതോടെ ആ ഫോൺ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ്. ഇത്രയും വലിയ നടനായിരുന്നിട്ട് പോലും ഒരു സാധാരണക്കാരനെ പോലെ കീപാഡ് ഫോൺ ഉപേയാഗിക്കുന്ന ഫഹദിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, ചിലരെങ്കിലും താരം ഉപയോഗിക്കുന്ന ഫോൺ ഏതാണെന്ന് അന്വേഷിച്ചു പോയി.

ഒടുവിൽ ആ സത്യം അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയ ഞെട്ടി. കീപാഡ് ഫോൺ ആണെങ്കിലും പല വമ്പൻ സ്മാർട്ട് ഫോണുകളെക്കാളും വിലയുണ്ട് ഇതിന്. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ (Vertu) ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent-4 GB-Black ഫോണാണ് നടന്റെ പക്കൽ ഉള്ളതെന്നനാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ഇതിന് ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളമാണ് വില വരുന്നത്. ആഗോള ബ്രാൻഡായതിനാൽ ഇത് ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ ഇനിയും വില കൂടാനാണ് സാധ്യത. ഈ ഫോണിൽ മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, 3-മെഗാപിക്‌സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ തുടങ്ങിയവ ലഭ്യമാണ്.

ALSO READ: ”ലിയോ’യുടെ വിജയത്തോടെ ശമ്പളം ഇരട്ടിയായി; ‘കൂലി’യിൽ എന്റെ പ്രതിഫലം 50 കോടി’; ലോകേഷ് കനകരാജ്

അതേസമയം, സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിലെന്ന് നേരത്തെ നടൻ വിനയ് ഫോർട്ടും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ തനിക്ക് ഫഹദിനോട് അസൂയയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നെങ്കിലും ഒരു സ്റ്റാർ ആകുമ്പോൾ ഇതുപോലെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും വിനയ് അന്ന് പറഞ്ഞു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്