Actor Kamal Roy Demise: പ്രശസ്ത നടൻ കമൽ റോയ് അന്തരിച്ചു
Actor Kamal Roy passes away: നടിമാരായ കൽപ്പന ഉർവശി കലാരഞ്ജിനി എന്നിവരുടെയും പരേതനായ നടൻ പ്രിൻസിന്റെയും സഹോദരൻ കൂടിയാണ് കമൽ റോയ്....

Kamal Roy
പ്രമുഖ നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ കൽപ്പന ഉർവശി കലാരഞ്ജിനി എന്നിവരുടെയും പരേതനായ നടൻ പ്രിൻസിന്റെയും സഹോദരൻ കൂടിയാണ് കമൽ റോയ്. ചവറ വി പി നായരുടെയും വിജയലക്ഷ്മി യുടെയും മകനാണ് അദ്ദേഹം.
ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനും ഉണ്ട്. സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കമൽ റോയിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായത് ഇന്നുമെന്റെ കണ്ണുനീരിൽ എന്ന ഗാനം പാടി അഭിനയിച്ചതാണ്. കെ ജെ യേശുദാസ് ആണ് ഈ ഗാനത്തിന് പിന്നിൽ ശബ്ദം നൽകിയത്.
സഹോദരിയായ ഉർവശിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ യുവജനോത്സവം എന്ന സിനിമയിലെ ഗാനമാണിത്. നിരവധി സിനിമകളിൽ കമൽ റോയ് അഭിനയിച്ചിട്ടുണ്ട്. സായൂജ്യം, അന്തപ്പുരം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദി കിങ് മേക്കർ ലീഡർ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മറ്റു സിനിമകൾ.
അദ്ദേഹത്തിന്റെ സഹോദരനായ നന്ദു മരിച്ചത് 17 വയസ്സിലാണ്. കൂടാതെ മറ്റൊരു സഹോദരി കൽപ്പന അന്തരിച്ചത് 2016 ജനുവരി 25 ആയിരുന്നു.