Hello Mummy: വൻ വിജയം,’ഹലോ മമ്മി’യിലെ ‘പുള്ളിമാൻ’ ​ഗാനവും സക്സെസ് ടീസറും പുറത്ത്

Hello Mummy Movie Updates: സിനിമയിലെ ഫാന്റസി-ഹൊറർ രംഗങ്ങൾ അടങ്ങുന്ന പ്രോമോയാണ് പുറത്തിവിട്ടത്.ചിത്രത്തിലെ 'റെഡിയാ മാരൻ' എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

Hello Mummy: വൻ വിജയം,ഹലോ മമ്മിയിലെ പുള്ളിമാൻ ​ഗാനവും സക്സെസ് ടീസറും പുറത്ത്

Hello Mummy Movie | Screen Grab

Updated On: 

28 Nov 2024 13:37 PM

വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ, ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ നവംബർ 21-ന് തിയറ്ററിലെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ‘ഹലോ മമ്മി’യിലെ ‘പുള്ളിമാൻ കണ്ണിലെ’ എന്ന ​ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ദീപക് നായരാണ് ആലപിച്ചിരിക്കുന്നത്. ഗാനമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ചിത്രത്തിന്റെ സക്സെസ് ടീസറും ഇതിനോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയിലെ ഫാന്റസി-ഹൊറർ രംഗങ്ങൾ അടങ്ങുന്ന പ്രോമോയാണ് പുറത്തിവിട്ടത്.ചിത്രത്തിലെ ‘റെഡിയാ മാരൻ’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്. മൂ.രിയുടെതാണ് വരികൾ. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ചിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി-ഹൊറർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ.

ALSO READ: Hello Mummy: പേടിക്കാനൊന്നുമില്ലേ? ഹലോ മമ്മിയ്ക്ക് മികച്ച പ്രതികരണം

ഡ്രീം ബിഗ് പിക്ച്ചേഴ്സ് കേരളത്തിൽ വിതരണത്തിനെത്തിച്ച ചിത്രത്തിൻ്റെ ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി എന്നിവർക്ക് പുറമെ സണ്ണി ഹിന്ദുജ, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തി


ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ

പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പിആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ,

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും