Government Warns OTT Platforms: പ്രായപൂർത്തിയായവർക്കുള്ള കണ്ടന്റ് കുട്ടികൾക്ക് ലഭിക്കരുത്; ഒടിടി പ്ലാറ്റുഫോമുകൾക്ക് സർക്കാർ നിർദേശം

Indian Government Warns OTT Platforms and Social Media: ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ 2021 ഐടി ആക്റ്റ് പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിര്‍ദേശം.

Government Warns OTT Platforms: പ്രായപൂർത്തിയായവർക്കുള്ള കണ്ടന്റ് കുട്ടികൾക്ക് ലഭിക്കരുത്; ഒടിടി പ്ലാറ്റുഫോമുകൾക്ക് സർക്കാർ നിർദേശം

പ്രതീകാത്മക ചിത്രം

Updated On: 

21 Feb 2025 14:45 PM

ഒടിടി പ്ലാറ്റ്ഫോമുകൾക്കും സമൂഹ മാധ്യമങ്ങൾക്കും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഐടി നിയമത്തിലെ ധാർമിക ചചട്ടങ്ങൾ കർശനമായി പാലിക്കണം എന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ 2021 ഐടി ആക്റ്റ് പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇത്തരത്തിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തപ്പെട്ട സെല്‍ഫ് റെഗുലേറ്ററി ബോഡികളും ഉറപ്പു വരുത്തണം. പാർലമെന്റ് അംഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയിൽ നിന്ന് ഉൾപ്പടെ ഇത് സംബന്ധിച്ച പരാതികൾ ലഭിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ALSO READ: ‘ആ സംഭവത്തിന് ശേഷം അന്ന് രാത്രി തന്നെ ദിലീപേട്ടൻ വിളിച്ചു, ഒരു ഡോക്ടറെ വിട്ടു’; മിഥുൻ രമേശ് പറയുന്നു

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു നൽകേണ്ട ഉള്ളടക്കങ്ങൾ അങ്ങനെ തന്നെ നൽകണം, ധാര്‍മിക വ്യവസ്ഥക കർശനമായി പാലിക്കണം തുടങ്ങിയ കാര്യങ്ങളാണ് പുതിയ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നുത്. കൂടാതെ പ്രായാധിഷ്ഠിത ഉള്ളടക്കങ്ങൾ ‘എ’ റേറ്റു ചെയ്ത് അതിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. അതായത് പ്രായപൂർത്തിയായവർക്ക് മാത്രം അനുവദനീയമായ ഉള്ളടക്കങ്ങൾ കുട്ടികൾക്ക് ലഭ്യമാകരുത് എന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രതയും വിവേചനവും പുലർത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അടുത്തിടെ സുപ്രീം കോടതിയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ നിയമങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ആയിരുന്നു കോടതി നിർദേശം.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും