Jagadish: കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ട്; ധ്യാന്‍ ശ്രീനിവാസനോട് വിയോജിപ്പുണ്ടെന്ന് ജഗദീഷ്

Jagadish About Dhyan Sreenivasan: കലാകാരന് സാമൂഹ്യ പ്രതിബദ്ധയുണ്ടെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ലെന്നാണ് ജഗദീഷ് പറയുന്നത്. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നും നാന്‍സിറാണി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെ ജഗദീഷ് പറഞ്ഞു.

Jagadish: കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ട്; ധ്യാന്‍ ശ്രീനിവാസനോട് വിയോജിപ്പുണ്ടെന്ന് ജഗദീഷ്

ധ്യാന്‍ ശ്രീനിവാസന്‍, ജഗദീഷ്‌

Published: 

06 Mar 2025 11:08 AM

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ ജഗദീഷ്. ധ്യാന്‍ ശ്രീനിവാസന്‍ നേരത്തെ ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്പിനെ പ്രൊമോട്ട് ചെയ്തുകൊണ്ട് പരസ്യം ചെയ്തിരുന്നു. എന്നാല്‍ അതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് സാമൂഹ്യ പ്രതിബദ്ധതയില്ല എന്നാണ് നടന്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തിലാണ് ജഗദീഷിന്റെ പ്രതികരണം.

കലാകാരന് സാമൂഹ്യ പ്രതിബദ്ധയുണ്ടെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ലെന്നാണ് ജഗദീഷ് പറയുന്നത്. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നും നാന്‍സിറാണി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെ ജഗദീഷ് പറഞ്ഞു.

കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. താനൊക്കെ വളരെയധികം പേടിച്ചാണ് ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത്. ഒരു പണമിടപാട് സ്ഥാപനത്തില് പരസ്യം ചെയ്യേണ്ടി വന്നുവെന്ന് കരുതുക. അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനമാണെങ്കില്‍ ജനങ്ങള്‍ തന്നോട് ജഗദീഷ് പറഞ്ഞിട്ടാണ് തങ്ങളൊക്കെ പണം കൊണ്ടുപോയി ഇട്ടതെന്ന് പറയും.

അതിനാല്‍ തന്നെ ഒരു പണമിടപാട് സ്ഥാപനമാണെങ്കില്‍ അതിന്റെ റെപ്യൂട്ടേഷന്‍ എന്താണെന്ന് അന്വേഷിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ട്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അനുസരിച്ച് ഒരു ക്രീം തേച്ചാല്‍ മുഖം വെളുക്കുമെന്ന് നമ്മള്‍ പറയണമെങ്കില്‍ ആ ക്രീമിന്റെ ഫലം എന്താണെന്ന കാര്യത്തില്‍ നടന് ബോധ്യമുണ്ടാകണം. അങ്ങനെ ബോധ്യപ്പെട്ടതിന് ശേഷമേ എന്‍ഡോഴ്‌സ് ചെയ്യാവൂ.

അതിനാല്‍ നമ്മള്‍ അല്‍പം സൂക്ഷിക്കണം. സമൂഹത്തോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇല്ലെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. താന്‍ ഇങ്ങനെ പറയുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന് എതിരെ ഒളിയമ്പുമായി ജഗദീഷെന്ന് വാര്‍ത്ത കൊടുക്കേണ്ടാ. അത് തനിക്ക് വിഷമമുണ്ടാക്കും. തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ള, തനിക്ക് പാത വെട്ടി തന്ന ശ്രീനിവാസന്റെ മകനാണ് ധ്യാന്‍. തന്റെ അനിയന്‍ എന്ന നിലയിലും ധ്യാനിനെ വലിയ ഇഷ്ടമാണ്.

Also Read: Jagadish: ‘സിനിമയിലെ വയലന്‍സ് കണ്ട് ഇന്‍ഫ്‌ളുവന്‍സാകുമെങ്കിൽ, നന്മ കണ്ടാലും ഇന്‍ഫ്‌ളുവന്‍സ്ഡ് ആകണ്ടേ’? ജഗദീഷ്

ഇതൊരിക്കലും ധ്യാനിന് എതിരെയുള്ള ഒളിയമ്പല്ല. ധ്യാന്‍ ശ്രീനിവാസനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് രേഖപ്പെടുത്തിക്കോളൂ. കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് തന്റെ പക്ഷമെന്ന് കൊടുത്തോളൂവെന്നും ജഗദീഷ് പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി