Jagadish: അഭിമുഖങ്ങളില്‍ കാലിന്മേല്‍ കാല് കയറ്റിവെക്കുന്നത് അനാദരവാണ്, അത് ഞാന്‍ ചെയ്യില്ല: ജഗദീഷ്

Jagadish About Actors Body Language in Interviews: അന്നും ഇന്നും തന്റെ സംസാരത്തിലും പ്രവൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ഏറെ പ്രശംസിക്കപ്പെടാറുണ്ട്. താന്‍ മറ്റുള്ള സിനിമാക്കാരെ നിരീക്ഷിക്കാറുണ്ടെന്ന് പറയുകയാണ് ജഗദീഷ്.

Jagadish: അഭിമുഖങ്ങളില്‍ കാലിന്മേല്‍ കാല് കയറ്റിവെക്കുന്നത് അനാദരവാണ്, അത് ഞാന്‍ ചെയ്യില്ല: ജഗദീഷ്

ജഗദീഷ്

Updated On: 

26 Jun 2025 11:24 AM

കോമഡി വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജഗദീഷ് ഇന്ന് സീരിയസ് റോളുകള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലാണ്. ജഗദീഷ് നായകനായി എത്തിയ ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകരേറെയാണ്. കോമഡിയില്‍ നിന്നും അല്‍പം ബ്രേക്കെടുത്ത അദ്ദേഹം വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

അന്നും ഇന്നും തന്റെ സംസാരത്തിലും പ്രവൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ഏറെ പ്രശംസിക്കപ്പെടാറുണ്ട്. താന്‍ മറ്റുള്ള സിനിമാക്കാരെ നിരീക്ഷിക്കാറുണ്ടെന്ന് പറയുകയാണ് ജഗദീഷ്. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയാണ് അദ്ദേഹം.

“പല അഭിമുഖങ്ങളും ഞാന്‍ കാണാറുണ്ട്. ഒാരോ സിനിമാക്കാരും പെരുമാറുന്ന രീതി നിരീക്ഷിക്കും. ചിലര്‍ അഭിമുഖങ്ങളില്‍ ഇരിക്കുമ്പോള്‍ കൈകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ കാലിന്റെ മേലെ കാല് കയറ്റി വെച്ച് ഇരിക്കും. അവര്‍ക്ക് അതായിരിക്കും കംഫര്‍ട്ട്.

എന്നാല്‍ എനിക്കൊരിക്കലും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ക്ലാസ് ഫോട്ടോ എടുക്കുമ്പോള്‍ പല അധ്യാപകരും ഇങ്ങനെയാണ് ഇരിക്കാറുള്ളത്. അങ്ങനെ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അങ്ങനെ ഇരുക്കുന്നതില്‍ അനാദരവുള്ളതായിട്ടാണ് എനിക്ക് തോന്നിയത്.

Also Read: Meena: നടി മീന ബിജെപിയിലേക്ക്? സുപ്രധാന ചുമതല വഹിക്കുമെന്ന് റിപ്പോർട്ട്

പൊതു സദസില്‍ നമ്മളൊരിക്കലും അത്തരത്തില്‍ ഇരിക്കാന്‍ പാടില്ല. എന്നാല്‍ കാലിന്മേല്‍ കാല് കയറ്റി വെച്ച് ഇരിക്കരുതെന്ന് ഞാന്‍ ആരോടും പറയില്ല. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യില്ല, അതെനിക്ക് ബുദ്ധിമുട്ടാണ്,” ജഗദീഷ് പറയുന്നു.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ