Jagathy Sreekumar: 13 വർഷത്തിനു ശേഷം ജ​ഗതി അമ്മ മീറ്റിങ്ങിനെത്തി, കെട്ടിപ്പിടിച്ചു വരവേറ്റ് മോഹൻലാൽ

Jagathy Sreekumar Attends AMMA General Body Meeting: നടൻ മമ്മൂട്ടി ചടങ്ങ് എത്തിയിരുന്നില്ല മുതിർന്ന താരം മധുവും ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്. അമ്മയുടെ 31 മത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടന്നത്.

Jagathy Sreekumar: 13 വർഷത്തിനു ശേഷം ജ​ഗതി അമ്മ മീറ്റിങ്ങിനെത്തി, കെട്ടിപ്പിടിച്ചു വരവേറ്റ് മോഹൻലാൽ

Jagathy Sreekumar, Mohanlal

Updated On: 

22 Jun 2025 17:22 PM

കൊച്ചി: അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സംഘടനയുടെ യോഗത്തിന് എത്തുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിര താരങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു.

മകനോടൊപ്പം വീൽചെയറിലാണ് ജഗതി യോഗത്തിന് എത്തിയത്. കുശലാന്വേഷണം നടത്താൻ എത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിയോടെ ഇരുന്ന ജഗതി യോഗത്തിലെ ശ്രദ്ധ കേന്ദ്രമായി. നടൻ മോഹൻലാൽ ആലിംഗനം ചെയ്തു ജഗതിയെ സ്വീകരിച്ചു. താരങ്ങളുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയും ആണ് അദ്ദേഹം പ്രതികരിച്ചത്. നടൻ മോഹൻലാലിനൊപ്പം ഉള്ള ജഗതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also read – പാട്ടുകാരുടെ പണിപോകുമോ? ഈണങ്ങൾ ഉണ്ടാക്കാനും പാടാനും ഇനി എ ഐ മതി

നടൻ മമ്മൂട്ടി ചടങ്ങിന് എത്തിയിരുന്നില്ല. മുതിർന്ന താരം മധുവും ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്. അമ്മയുടെ 31-ാ മത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുക എന്നതും ഈ യോഗത്തിന്റെ പ്രധാന അജണ്ട ആയിരുന്നു.

പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് കമ്മിറ്റി ആവശ്യപ്പെടും എന്നാണ് നിലവിലെ വിവരം. ജനറൽ സെക്രട്ടറി ട്രഷറർ ഉണ്ണി മുകുന്ദനും രാജിവച്ച ഒഴിവുകളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും എന്നാണ് വിവരം. 2012 തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ അപകടത്തെ തുടർന്ന് സിനിമാരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു ജഗതി ശ്രീകുമാർ. ആരോഗ്യം മോശമായി തുടരുന്നതിനാൽ പൊതുവേദികളിൽ പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. അടുത്തിടെയാണ് വേദികളിൽ എത്തിത്തുടങ്ങിയത് തന്നെ .

Related Stories
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ