Jayasurya: കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുത്തു; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

Jayasurya Kottiyoor Temple Visit Issue: ഇന്ന് രാവിലെ 8.30ഓടെ അക്കര കൊട്ടിയൂരിൽ വെച്ചാണ് സംഭവം. വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ ദേവസ്വം ബോര്‍ഡ് തന്നെ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍.

Jayasurya: കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുത്തു; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

ജയസൂര്യ

Updated On: 

27 Jun 2025 | 01:44 PM

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച നടൻ ജയസൂര്യയുടെ ഫോട്ടോ എടുത്ത ദേവസ്വം ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവൻ നായരെയാണ് കയ്യേറ്റം ചെയ്‌തത്‌. ജയസൂര്യയുടെ കൂടെ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ സജീവൻ നായർ പോലീസിൽ പരാതി നൽകി.

ഇന്ന് രാവിലെ 8.30ഓടെ അക്കര കൊട്ടിയൂരിൽ വെച്ചാണ് സംഭവം. വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ ദേവസ്വം ബോര്‍ഡ് തന്നെ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. അദ്ദേഹം ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദർശനം നടത്താൻ എത്തിയതിന് പിന്നാലെ ദേവസ്വം ബോർഡ് നടന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് സജീവൻ ഫോട്ടോ എടുത്തത്. ഇതിനിടയിലാണ് കയ്യേറ്റം ഉണ്ടായത്.

ALSO READ: ‘ട്രെയിലറിനും സിനിമയ്ക്കും രണ്ട് നിയമമോ?’; സെൻസർ ബോർഡിന് മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്ക

ജയസൂര്യയുടെ കൂടെ വന്നവർ നടന്റെ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കി. പിന്നാലെ ക്യാമറക്ക് നേരെ കൈ ഉയർത്തുകയും സജീവനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ സജീവൻ കൊട്ടിയൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ, കൊട്ടിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ