Jiiva: മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് എനിക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് വേണ്ടെന്ന് വെച്ചു: ജീവ
Jiiva About Malaikottai Vaaliban: തന്നിലേക്ക് വന്നുചേരുന്ന കഥാപാത്രങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് സിനിമകള്‍ ചെയ്യാത്തതെന്നാണ് ജീവ പറയുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലേക്ക് അവസരം ലഭിച്ചിരുന്നുവെന്നും കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്നും ജീവ പറയുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി നില്‍ക്കുന്ന നടനാണ് ജീവ. തമിഴിനും തെലുഗിനുമെല്ലാം പുറമെ താരം മലയാളത്തിലും വേഷമിട്ടിട്ടുണ്ട്. കീര്‍ത്തിചക്രയില്‍ ജീവ ചെയ്ത കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ബോളിവുഡ് ചിത്രമായ 83യ്ക്ക് ശേഷം ഒരു ഹിറ്റ് സമ്മാനിക്കാന്‍ സാധിക്കാതെയാണ് നടന്റെ യാത്ര.
എന്നാല്‍ തന്നിലേക്ക് വന്നുചേരുന്ന കഥാപാത്രങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് സിനിമകള്‍ ചെയ്യാത്തതെന്നാണ് ജീവ പറയുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലേക്ക് അവസരം ലഭിച്ചിരുന്നുവെന്നും കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്നും ജീവ പറയുന്നുണ്ട്. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ജീവ ഇക്കാര്യം പറയുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിലേക്ക് തനിക്ക് ക്ഷണം വന്നിരുന്നു. ലാല്‍ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു അത്. വില്ലന്‍ വേഷമാണ് ലിജോ ഓഫര്‍ ചെയ്തത്. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് തനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് താത്പര്യമില്ലെന്ന് ലിജോയെ അറിയിക്കുകയായിരുന്നുവെന്ന് ജീവ പറയുന്നു.




തന്നെ ഒരുപാട് സംവിധായകര്‍ വിവിധ റോളുകളിലേക്ക് വിളിക്കാറുണ്ട്. പക്ഷെ ആ കഥാപാത്രങ്ങള്‍ക്കെല്ലാം വേണ്ടി ചിലപ്പോള്‍ തലയുടെ പാതി മൊട്ടയിക്കേണ്ടി വരും അല്ലെങ്കില്‍ പാതി മീശയെടുക്കേണ്ടിയെല്ലാം വരും. ഇതെല്ലാം ചെയ്താല്‍ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് താന്‍ ഒഴിയും. ഹിന്ദിയില്‍ നിന്നും ഇത്തരത്തില്‍ അവസരങ്ങള്‍ വന്നിരുന്നുവെന്ന് നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
Also Read: Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി
അതേസമയം, ജീവയ്ക്ക് വേണ്ടി നല്‍കിയ മലൈക്കോട്ടൈ വാലിബനിലെ വില്ലന്‍ വേഷം പിന്നീട് ഡാനിഷ് സെയ്റ്റാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിന്റെ റിലീസിന് ശേഷം ഡാനിഷായിരുന്നു ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചതും. പകുതി വടിച്ച താടിയും പാതി മുണ്ഡനം ചെയ്ത തലയുമായെല്ലാമാണ് വാലിബനില്‍ ഡാനിഷ് എത്തിയത്. ഇതെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.