Mammootty: ‘മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്, ട്രീറ്റ്മെന്റിലാണ്’; ജോൺ ബ്രിട്ടാസ്
John Brittas on Mammootty: മമ്മൂട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ ബ്രിട്ടാസ് എംപി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് നാളുകളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ചർച്ചയാകുന്നത്. ഇതിനിടെയിലാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരകൾ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചത്. എന്നാൽ ഈ ഷെഡ്യൂളിൽ മമ്മൂട്ടിയില്ലാത്തത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രചരണങ്ങൾ.
എന്നാൽ ഇപ്പോഴിതാ എന്താണ് മമ്മൂട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ ബ്രിട്ടാസ് എംപി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മമ്മൂട്ടിക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ടെന്നും ട്രീറ്റ്മെന്റിലാണെന്നും ജോൺ ബ്രിട്ടാസ് പറയുന്നു. നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും 10 മിനിറ്റ് മുൻപ് വരെ തങ്ങൾ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തങ്ങൾ എല്ലാ ദിവസവും സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ താൻ അറിയുന്നത് മമ്മൂട്ടിയിൽ നിന്നാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. താൻ കാശ്മീരിൽ പോയപ്പോൾ അദ്ദേഹം വിളിച്ച് നിലമ്പൂരിലെ കാര്യങ്ങൾ പറഞ്ഞുതന്നുവെന്നും ഓരോരുത്തരുടെ പ്രസ്താവന അടക്കം പറഞ്ഞുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
മമ്മൂട്ടിക്ക് എന്തുകൊണ്ട് സിപിഎം രാജ്യസഭ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യത്തിന് എംപി മറുപടി നൽകി. മമ്മൂക്കയ്ക്ക് ഏത് സ്ഥാനവും ലഭിക്കുമെന്നും എന്നാൽ മമ്മൂക്കയ്ക്ക് അങ്ങനെയൊരു ആഗ്രഹം ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.