Kaithapram Damodaran Namboothiri: ‘ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാവാത്ത പ്രവൃത്തി’; കൈതപ്രം ദാമോദരൻ

Kaithapram Damodaran About Babri Masjid Demolition: സീതാരാമൻമാരുടെ കഥയാണ് 'വാത്സല്യം' എന്നും ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് താൻ 'അലയും കാറ്റിൻ ഹൃദയം' എന്ന് തുടങ്ങുന്ന ഗാനം എഴുതിയതെന്നും കൈതപ്രം പറയുന്നു.

Kaithapram Damodaran Namboothiri: ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാവാത്ത പ്രവൃത്തി; കൈതപ്രം ദാമോദരൻ

കൈതപ്രം ദാമോദരൻ നമ്പൂതിരി

Published: 

17 May 2025 21:50 PM

‘വാത്സല്യം’ എന്ന ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ആ ചിത്രത്തിലെ ‘അലയും കാറ്റിൻ ഹൃദയം’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയ രാത്രിയെ കുറിച്ച് ഓർമ്മിക്കുകയാണ് അദ്ദേഹം. സീതാരാമൻമാരുടെ കഥയാണ് വാത്സല്യം എന്നും ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് താൻ ആ പാട്ടെഴുതിയതെന്നും കൈതപ്രം പറയുന്നു.

വളരെ വിഷമം തോന്നിയ ഒരു ദിവസമായിരുന്നു അതെന്നും രാമന് പോലും സഹിക്കാൻ പറ്റാത്ത കാര്യമായിട്ടാണ് തനിക്ക് തോന്നിയതെന്നും കൈതപ്രം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കൈതപ്രം ഇക്കാര്യം പറഞ്ഞത്.

‘ വാത്സല്യം സിനിമയിലെ ‘അലയും കാറ്റിൻ ഹൃദയം’ എന്ന് തുടങ്ങുന്ന ഗാനം. അത് ശരിക്കും ആ കഥയിലുള്ള വരികൾ തന്നെയാണ്. രാമനാണ് ഏട്ടൻ. സീതാരാമൻമാരുടെ കഥയാണ് അത്. മാത്രമല്ല, ആ പാട്ടെഴുതുന്ന ദിവസമാണ് ബാബരി മസ്ജിദ് പള്ളി പൊളിക്കുന്നത്. അപ്പോഴാണ് ഞാൻ ഇത് എഴുതുന്നത്. അന്ന് ഞാൻ എഴുതി ‘രാമായണം കേൾക്കാതെയായ് പൊൻ മൈനകൾ മിണ്ടാതെയായ്’. അറിയാതെ എന്റെ ഉള്ളിലേക്ക് ഈ വരികൾ വന്നു.

അതും ഒരു വലിയ വിഷയമായിരുന്നു. എനിക്കത് ഒരുപാട് വിഷമം ആയിപോയി. എന്തൊക്കെ ന്യായം പറഞ്ഞാലും, അത് രാമന് പോലും സഹിക്കാൻ പറ്റാത്ത ഒന്നാണെന്ന തോന്നലാണ് എനിക്ക് ഉണ്ടായത്. രാഷ്ട്രീയം പറയുകയല്ല ഞാൻ. എനിക്ക് പേഴ്‌സണലി തോന്നിയ ഒരു കാര്യം പറയുകയാണ്. ബാബരി മസ്ജിദ് പൊളിച്ച ആ രാത്രിയാണ് ഞാൻ ആ പാട്ട് എഴുതുന്നത്” കൈതപ്രം പറഞ്ഞു.

ALSO READ: ആരാധനകൊണ്ട് കാണാൻ വന്നതാകും, ആ അമ്മ ഭിക്ഷ കിട്ടാൻ വന്നതല്ല; പേളിയുടെ വീഡിയോയ്ക്ക് വിമർശനം

1993ൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് ‘വാത്സല്യം’. ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പാട്ടാണ് ‘അലയും കാറ്റിൻ ഹൃദയം…’. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് എസ് പി വെങ്കിടേഷാണ്. കെ ജെ യേശുദാസാണ് ഗാനം ആലപിച്ചത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ