Singer Kalpana Health: ആരോഗ്യ നിലയിൽ പുരോഗതി, ഗായിക കൽപ്പനെയ വെൻ്റിലേറ്ററിൽ നിന്നും മാറ്റി
Kalpana Raghavendar Health Update: കൽപന ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു എല്ലാവരും കരുതിയത്. ഉറക്ക ഗുളികകൾ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ

Singer Kalpana Health
അമിതമായി ഉറക്ക ഗുളികകൾ കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുഗ് ഗായിക കൽപ്പനയുടെ ആരോഗ്യ നിലയിൽ പുരോഗതി. ചൊവ്വാഴ്ചയാണ് ഇവരെ ഹൈദരാബാദിലെ വീട്ടിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൽപന ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു എല്ലാവരും കരുതിയത്. ഉറക്ക ഗുളികകൾ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ.
ചെന്നൈയിലായിരുന്ന ഭർത്താവ് പ്രസാദിനെയും ഇത് മൂലം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഉറക്കഗുളികകളുടെ അമിത അളവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമായി. നിലവിൽ കൽപന സുഖം പ്രാപിച്ചുവരികയാണ്, എന്നാൽ ശ്വാസകോശത്തിൽ അണുബാധയുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൽപ്പനയെ ഡിസ്ചാർജ് ചെയ്യുമെന്നാണ് സൂചന.നിലവിൽ ഓക്സിജൻ്റെ സഹായമില്ലാതെയാണ് കൽപ്പന ശ്വസിക്കുന്നത്.
*Singer Kalpana’s Shocking Video*
I took sleeping pills due to stress. The reason I am alive today is my husband and daughter.
There are no differences between me and my husband. pic.twitter.com/p5Zt0XZPdt
— Radha Vara Lakshmi (@radhachinnulu) March 7, 2025
ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇവർക്ക് നൽകിയിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. ബോധാവസ്ഥയിലാണ് ഇവരെശുപത്രിയിലേക്ക് കൊണ്ടുവന്നത്, ആ സമയത്ത് വെൻ്റിലേറ്ററിൽ ചികിത്സ നൽകിയിരുന്നുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ സുഖം പ്രാപിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സമ്മർദ്ദം മൂലമാണ് ഉയർന്ന അളവിൽ ഉറക്ക ഗുളികകൾ കഴിച്ചതായി കൽപ്പന വെളിപ്പെടുത്തിയത്. ഇവരെ മാനസികാരോഗ്യ കൗൺസിലിംഗിനും വിധേയമാക്കിയതായും ഡോക്ടർമാർ വെളിപ്പെടുത്തി. അതേസമയം ട്വിറ്ററിൽ പ്രചരിക്കുന്ന കൽപ്പനയുടെ വീഡിയോയും ചർച്ചയാവുന്നത്. കടുത്ത സമ്മർദ്ദം മൂലം ഗുളിക കഴിച്ചതാണെന്നും ആത്മഹത്യ അല്ലെന്നും കൽപ്പന വീഡിയോയിൽ പറയുന്നു. പലതരത്തിലുള്ള വർക്കുകൾ ചെയ്യുന്ന സമയമാണിതെന്നും അതിൻ്റെ സമ്മർദ്ധങ്ങൾ ഉണ്ടായിരുന്നെന്നും കൽപ്പന പറയുന്നുണ്ട്.