Kamal Haasan: ‘ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴര്‍; ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്’; കമല്‍ഹാസന്‍

Kamal Haasan Warning Amid NEP Row:ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴരെന്നും ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുതെന്നുമാണ് കമല്‍ഹാസന്റെ മുന്നറിയിപ്പ്. എംഎന്‍എം പാർട്ടിയുടെ എട്ടാം സ്ഥാപക ​ദിനത്തിൽ സംസാരിക്കുകയായിരുന്നു താരത്തിന്റെ പ്രതികരണം.

Kamal Haasan: ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴര്‍; ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുത്; കമല്‍ഹാസന്‍

Kamal Haasan

Published: 

22 Feb 2025 | 10:48 AM

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായ വിമർശിച്ച് നടനും മക്കള്‍ നീതി മയ്യത്തിന്റെ (എംഎന്‍എം) പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസൻ. ഒരു ഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് തമിഴരെന്നും ഭാഷ വച്ച് കളിക്കാന്‍ നില്‍ക്കരുതെന്നുമാണ് കമല്‍ഹാസന്റെ മുന്നറിയിപ്പ്. എംഎന്‍എം പാർട്ടിയുടെ എട്ടാം സ്ഥാപക ​ദിനത്തിൽ സംസാരിക്കുകയായിരുന്നു താരത്തിന്റെ പ്രതികരണം.

തമിഴർക്ക് പ്രത്യേകിച്ച് കുട്ടികൾക്കു പോലും ഏത് ഭാഷയാണ് അവര്‍ക്ക് വേണ്ടതെന്ന് അറിയാം. അത് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. മാതൃഭാഷ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തമിഴ് ജനത നേരിടുന്ന വെല്ലുവിളികളും കമല്‍ഹാസന്‍ പരാമര്‍ശിച്ചു. ഭാഷാപരമായ സ്വയംഭരത്തിനായുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തെക്കുറിച്ച് താരം പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഇതുവരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭാഷാ പ്രശ്നങ്ങളെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും കമല്‍ഹാസന്‍ നല്‍കി.

Also Read:ഇത് വയലൻസ് ഹിറ്റല്ല, ഫാമിലി ഹിറ്റ്; ഉണ്ണി മുകുന്ദനും കൂട്ടരുടെയും ഗെറ്റ് സെറ്റ് ബേബി

അതേസമയം തന്റെ രാഷ്ട്രീയ ജീവിതത്തിനെതിരായ വിമർശനങ്ങളെക്കുറിച്ചും താരം സംസാരിച്ചു. വളരെ വൈകിയാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അതിൽ തനിക്ക് വലിയ നഷ്ടബോ​ധം തോന്നുന്നുവെന്നും 20 വര്‍ഷം മുമ്പ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, തന്റെ പ്രസംഗവും നിലപാടുകളും മറ്റൊന്നാകുമായിരുന്നുവെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കുമെന്നും അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിലും മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാനും തന്റെ പ്രവർ‌ത്തകർക്ക് നിർദേശം നൽകിയതായി കമല്‍ഹാസന്‍ പറഞ്ഞു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ