Kannada Actor Arrested: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭം അലസിപ്പിച്ചു: സിനിമ റിലീസിന് ഒരു ദിവസം മുൻപ് നടന്‍ അറസ്റ്റില്‍

Actor Madenur Manu Arrested:മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ഈ അറസ്റ്റ്. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ മനുവിനെ കഴിഞ്ഞ ദിവസമാണ് ഹാസൻ ജില്ലയിലെ മദേനൂരിൽ വച്ച് പോലീസ് പിടികൂടിയത്.

Kannada Actor Arrested: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭം അലസിപ്പിച്ചു: സിനിമ റിലീസിന് ഒരു ദിവസം മുൻപ് നടന്‍ അറസ്റ്റില്‍

Madenur Manu

Published: 

23 May 2025 14:55 PM

ബെംഗളൂരു: വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കന്നഡ നടൻ അറസ്റ്റിൽ. 33 കാരിയായ നടിയുടെ പരാതിയിലാണ് ഹാസ്യതാരം മദേനൂർ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ഈ അറസ്റ്റ്. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ മനുവിനെ കഴിഞ്ഞ ദിവസമാണ് ഹാസൻ ജില്ലയിലെ മദേനൂരിൽ വച്ച് പോലീസ് പിടികൂടിയത്.

കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസൺ രണ്ടിലൂടെയാണ് മനു ശ്രദ്ധേയമായത്. പരാതികാരിയും മനുവും ചില റിയാലിറ്റി ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബർ മുതൽ 2025 മെയ് വരെയുള്ള കാലയളവിൽ മനു വിവാഹ വാ​ഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. 2022 നവംബർ 29ന് കോമഡി ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് ശിവമോഗയിൽ വച്ച് തന്നെ ആദ്യമായി മനു പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

Also Read:രാത്രി പാർട്ടിക്ക് 35 ലക്ഷം; നാഷണൽ ക്രഷ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ നായിക ഇഡി നിരീക്ഷണത്തിൽ

പിന്നീട് വീട്ടിൽ വച്ച് പലതവണ പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്ര ഗുളികകൾ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. മനുവിനൊപ്പമുണ്ടായ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് പീഡനവിവരം പുറത്ത് പറഞ്ഞാൽ ശാരീരിക ബന്ധത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ യുവതി ആരോപിക്കുന്നു. ഇയാൾ ശാരീരികമായി തന്നെ ഉപദ്രവിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്.

മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ബലാത്സംഗം, വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസൽ എന്നീ കുറ്റങ്ങളാണ് നടനെതിരെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ