Kantara Chapter 1: എത്തി മക്കളേ… കാത്തിരുന്ന കാന്താര ചാപ്റ്റർ ഒന്നിന്റെ ട്രെയ്ലർ…
Kantara chapter 1 film trailer video out: കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. കാന്താരയുടെ ആദ്യഭാഗവും കേരളത്തിൽ വിതരണം ചെയ്തത് ഇവർ തന്നെയായിരുന്നു.

Kantara 2 Trailer
കൊച്ചി: കന്നഡയിൽ നിന്നുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗം, കാന്താര ചാപ്റ്റർ 1, ഒക്ടോബർ 2-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തും. പ്രീക്വൽ ആയ ഈ ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും ഋഷഭ് ഷെട്ടിയുടെ മികച്ച പ്രകടനവും ട്രെയിലറിലുണ്ട്.
വിജയ് കിരഗണ്ടൂർ നിർമ്മിച്ച്, ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. കാന്താരയുടെ ആദ്യഭാഗവും കേരളത്തിൽ വിതരണം ചെയ്തത് ഇവർ തന്നെയായിരുന്നു.
Also Read:ബിബി ഹൗസിൽ ഇനി ചെറിയ കളികളില്ല; അതിഥികളായി ആസിഫ് അലിയും ജീത്തുവും അപർണയും
വൻ ബഡ്ജറ്റിലല്ലാതെ നിർമ്മിച്ച ആദ്യ കാന്താര ചിത്രം മികച്ച വിജയം നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു ഭാഷകളിൽ റിലീസ് ചെയ്ത എല്ലാ പതിപ്പുകളും ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി. കാന്താരയുടെ ആദ്യഭാഗം സൃഷ്ടിച്ച ഫാന്റസിയും മിത്തും നിറഞ്ഞ കാഴ്ചാനുഭവം രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കാമെന്ന് അണിയറപ്രവർത്തകർ സൂചന നൽകുന്നു. മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.