Karikku Team: പുതിയ സീരീസിൽ കാണാനില്ല, കരിക്കിൽ നിന്നും ജീവൻ സ്റ്റീഫനെ ഒഴിവാക്കിയോ?; ചർച്ചകൾ ഇങ്ങനെ

Karikku Web Series Actor Jeevan Stephen: ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചെറിയ കാര്യങ്ങളാണ് അവർ തമാശ രൂപേണ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഇന്നും കരിക്കിന്റെ വീഡിയോകളിൽ പലതിനും റിപ്പീറ്റ് വാല്യുവുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കരിക്കിൽ നിന്നും വീഡിയോ ലഭിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ പരാതി.

Karikku Team: പുതിയ സീരീസിൽ കാണാനില്ല, കരിക്കിൽ നിന്നും ജീവൻ സ്റ്റീഫനെ ഒഴിവാക്കിയോ?; ചർച്ചകൾ ഇങ്ങനെ

നടൻ ജീവൻ സ്റ്റീഫൻ, കരിക്കിൻ്റെ പുതിയ സീരീസിൽ നിന്ന്

Published: 

06 Jun 2025 19:19 PM

അ‍ഞ്ച് വർഷം മുമ്പ് കേരളക്കരയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വെബ് സീരിസുകളുമായി എത്തിയതാണ് കരിക്കെന്ന പേരിൽ ഒരുകൂട്ടം ചെറിപ്പക്കാർ. ചിരിച്ചും ചിന്തിപ്പിച്ചും മലയാളികൾക്ക് ഇടയിൽ അവർക്കുള്ള സ്ഥാനം വളരെ വലുതാണ്. കരിക്കിലെ ഓരോ അഭിനേതാക്കൾക്കും അവരവരുടേതായ സവിശേഷതകളുണ്ട്. ലക്ഷങ്ങൾ പൊടിച്ച് നിർമ്മിക്കുന്ന കോമഡി സിനിമകളെക്കാളും മുന്നിലായിരുന്നു കരിക്കിലൂടെ എത്തിയ വെബ് സീരിസുകൾ. തുടർച്ചയായി വീഡിയോ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ വർഷത്തിൽ ഒന്ന് രണ്ട് തവണ മാത്രമാണ് അവർ വീഡിയോ ഇടുന്നത്.

ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചെറിയ കാര്യങ്ങളാണ് അവർ തമാശ രൂപേണ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഇന്നും കരിക്കിന്റെ വീഡിയോകളിൽ പലതിനും റിപ്പീറ്റ് വാല്യുവുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കരിക്കിൽ നിന്നും വീഡിയോ ലഭിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ പരാതി.

അവസാനമായി കരിക്കിലൂടെ റിലീസ് ചെയ്തത് സം​തിങ് ഫിഷി എന്ന വെബ് സീരിസാണ്. രണ്ട് പാർട്ടായാണ് ഈ സീരിസ് പുറത്തിറങ്ങിയത്. സംതിങ് ഫിഷി എന്ന വെബ് സീരീസും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സീരീസിലെ പല ഭാ​ഗങ്ങളും ട്രോളുകളായും മീമുകളായും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം കരിക്കിന്റെ പുതിയ വെബ് സീരിസ് റീലിസ് ചെയ്തതിന് പിന്നാലെ വലിയ ചർച്ചകളാണ് നടക്കുന്നത്. ‌മുമ്പ് കരിക്കിന്റെ ഭാ​ഗമായിരുന്ന ജീവൻ സ്റ്റീഫൻ എന്ന നടന്റെ അഭാവമാണ് ഇപ്പോഴത്തെ ചർച്ച. നടൻ എന്നതിലുപരി എഴുത്തിലും സംവിധാനത്തിലുമെല്ലാം കഴിവുള്ള ആളായിരുന്നു ജീവൻ. ഒരു വർഷമായി കരിക്കിന്റെ വീഡിയോകളിൽ ഒന്നും ജീവനെ കാണാനില്ലെന്നാണ് പ്രേക്ഷകരുടെ പരാതി. അവസാനമായി നടൻ അഭിനയിച്ചത് കരിക്കിന്റെ മൊക്കയെന്ന വെബ് സീരിസിലാണ്.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ജീവന്റെ വിവാഹം. ‌നടന്റെ എൻ​ഗേജ്മെന്റിലും വിവാഹത്തിലുമെല്ലാം സജീവ സാന്നിധ്യമായി കരിക്കിലെ മറ്റ് താരങ്ങൾ. സോഷ്യൽമീഡിയയിലും ജീവൻ സജീവമല്ലെന്നതാണ് ശ്രദ്ധേയം. കണ്ടന്റ് ക്രിയേറ്റർ കൂടിയായ ജീവൻ എന്തുകൊണ്ട് കരിക്കിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് ആ​രാധകരുടെ ചോദ്യം. കരിക്ക് ഇപ്പോൾ ഒരു കോർപ്പറേറ്റ് പോലെ പ്രവർത്തിക്കുന്നതായി തോന്നുന്നു. കണ്ടന്റിനേക്കാൾ അവർ പരസ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു എന്നൊക്കെയാണ് മറ്റ് ചർച്ചകൾ.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ