Kavya Madhavan : ‘ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തി ചോറില്ല ഉറങ്ങിക്കോ എന്ന് പറഞ്ഞപോലെയായി’; പൊട്ടിത്തെറിച്ച് കാവ്യ മാധവൻ

Kavya Madhavan Kerala State Award Controversy : 2012 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്ന മുമ്പ് മികച്ച നടിക്കുള്ള പുരസ്കാരം കാവ്യ മാധവനാണെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ വർഷം ശ്വേത മേനോനാണ് അവാർഡ് ലഭിച്ചത്.

Kavya Madhavan : ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തി ചോറില്ല ഉറങ്ങിക്കോ എന്ന് പറഞ്ഞപോലെയായി; പൊട്ടിത്തെറിച്ച് കാവ്യ മാധവൻ

Kavya Madhavan

Published: 

09 Feb 2025 18:57 PM

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധാവൻ. സ്വന്തം വീട്ടിലെ ഒരു കുട്ടിയെന്ന രീതിയിലായിരുന്നു ഒരു കാലത്ത് മലയാളികൾ കാവ്യയെ കണ്ടിരുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പല വിവാദങ്ങൾ ഉടലെടുത്തപ്പോഴും കാവ്യ മാധവന് ആ സംഭവവുമായി ബന്ധുമുണ്ടോ എന്ന് തന്നെ മലയാളി പ്രേക്ഷകർക്ക് സംശയം തോന്നി. ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയ താരം പിന്നീട് നടൻ ദിലീപിനെ രണ്ടാമത് വിവാഹം ചെയ്യുകയായിരുന്നു.

ഈ സംഭവങ്ങൾക്കെല്ലാം മുമ്പ് കാവ്യ മറ്റൊരു വിവാദത്തിൽ അകപ്പെടുകയും അതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. 2012ൽ താരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പരിഗണിച്ചില്ലയെന്ന് പറഞ്ഞുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് തന്നെ പരിഗണിക്കാതെ ഇരുന്നത് എന്ന് മനസ്സിലാകുന്നില്ലയെന്നും അവർ പറയുന്ന എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സിനിമകളാണ് താൻ ചെയ്തിട്ടുള്ളതെന്നും എന്നാൽ അവസാനം അവാർഡിന് മാത്രം ലഭിച്ചില്ലയെന്നുമാണ് കാവ്യ മാധവൻ അന്ന് ഏഷ്യനെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ പൊട്ടിത്തെറിച്ചുകൊണ്ട് വെളിപ്പെടുത്തിയത്.

“എല്ലാവരും എന്നെ വല്ലാണ്ട് ആഗ്രഹിപ്പിച്ചു. എല്ലാവരും എനിക്ക് അഭിനന്ദനം നൽകികൊണ്ട് സന്ദേശങ്ങളും അയക്കുകയും ചെയ്തു. അവാർഡ് ലഭിക്കാൻ സാധ്യതയില്ലാത്ത വേഷങ്ങളായിരുന്നില്ല ഞാൻ കഴിഞ്ഞ വർഷം ചെയ്തിരുന്നത്. ഞാൻ ചെയ്ത ഭക്തജനങ്ങളുടെ ശ്രദ്ധയിലെയും വെള്ളരിപ്രാവിൻ്റെ ചങ്ങാതിയിലെയും കഥാപാത്രങ്ങൾ ജ്യൂറി പറഞ്ഞ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നവയായിരുന്നു. ആ കഥാപാത്രങ്ങൾക്ക് ഞാൻ തന്നെയായിരുന്നു ശബ്ദം നൽകിയതും. ആ മാർഗനിർദേശങ്ങൾക്കനുസരിച്ച് കടന്നുപോകുന്ന കഥാപാത്രങ്ങളുമാണ്. ജ്യൂറി പറഞ്ഞത് പോലെ ഏഴ് പേരെടുക്കുന്ന തീരുമാനമല്ലേ, അവർക്ക് ചിലപ്പോൾ നന്നായി എന്ന് തോന്നിയില്ലായിരിക്കും. ഇപ്പോൾ എന്താ പറയുക, ഉറങ്ങി കിടുന്നിരുന്ന എന്നെ വിളിച്ചുണർത്തിട്ട് ചോറില്ല ഉറങ്ങിക്കോ എന്ന പറയുന്നത് പോലെയായി പോയി” കാവ്യ മാധവൻ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : Surabhi Lakshmi: മോഹന്‍ലാല്‍ ചിത്രത്തിലെ ആ കഥാപാത്രം എനിക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല: സുരഭി ലക്ഷ്മി

ആ വർഷം സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്വേത മേനോനാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. കാവ്യയുടെ തുറന്ന് പറച്ചിലിന് പിന്നാലെ സംസ്ഥാന അവാർഡ് നിർണയത്തെ കുറിച്ച് ചില വിവാദങ്ങളും ചർച്ചകളും അന്ന് ഉടലെടുത്തിരുന്നു. അതേസമയം കാവ്യ നായികയായി എത്തിയ വെള്ളരിപ്രാവിൻ്റെ ചങ്ങാതി എന്ന ചിത്രത്തിലെ പ്രകടനത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. കാവ്യയ്ക്ക് ഇതിന് മുമ്പ് 2004ൽ ടി എ റസ്സാക്കിൻ്റെ പെരുമഴക്കാലം, 2011ൽ കമലിൻ്റെ ഗദ്ദാമ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും