Keneesha Francis: ആരോടും ഒന്നും ഒളിക്കാനില്ല, സത്യം പുറത്ത് വരും; വധഭീക്ഷണി നേരിടുന്നതായി കെനിഷ
Kenishaa Francis Gets Death Threats: രവി മോഹൻ ആരതി വിവാഹമോചനത്തിന് കാരണം നടന് കെനിഷയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർമാതാവിന്റെ മകളുടെ വിവാഹ ചടങ്ങിൽ രവി മോഹനും കെനിഷയും ഒരുമിച്ചെത്തിയതും അഭ്യൂഹങ്ങൾക്ക് കാരണമായി. പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതിയും രംഗത്തെത്തിയിരുന്നു.

നടൻ രവി മോഹനും ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അധിക്ഷേപകരമായ സന്ദേശങ്ങളും വധഭീഷണികളും ലഭിക്കുന്നതായി ഗായിക കെനിഷ ഫ്രാൻസിസ്. ഇത് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ ഇൻസ്റ്റഗ്രാമിലൂടെ ഗായിക പങ്ക് വച്ചു.
ഞാൻ കീഴടങ്ങുന്നു എന്ന വാചകം അടിക്കുറിപ്പായി ചേർത്താണ് സ്ക്രീൻ ഷോട്ടുകൾ പങ്ക് വച്ചത്. നടനുമായുള്ള ബന്ധത്തെ കുറിച്ചും, ആരതിയുടെ വിവാഹ ബന്ധം തകരാൻ കെനിഷ കാരണമായെന്നും ആരോപിക്കുന്ന അധിക്ഷേപ സന്ദേശങ്ങളുടെയും വധ ഭീഷണികളുടെയും നിരവധി സ്ക്രീൻഷോട്ടുകളാണ് സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.
‘കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരിൽ നിന്നും ഒളിക്കാൻ ഒന്നുമില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷേ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യുക, ഒരു വ്യക്തിയുടെ കള്ളം നിങ്ങളുടെ സത്യമാകുന്നത് എങ്ങനെയാണെന്ന് ഓരോരുത്തരെയും പരസ്യമായി കാണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എനിക്ക് ചുറ്റും ഇപ്പോൾ സംഭവിക്കുന്ന എന്തിനും ഞാൻ ഒരു കാരണമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ദയവായി എന്നെ കോടതിയിൽ കയറ്റുക. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു – എന്നെ കോടതിയിൽ കയറ്റുക! നിങ്ങളുടെ ശാപവാക്കുകളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പക്ഷേ സത്യം പുറത്തുവരുമ്പോൾ ഞാൻ നിങ്ങൾക്കും അതേ വേദന നൽകാൻ ആഗ്രഹിക്കില്ല.
നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയാത്തതിനാൽ, ഇതുപോലുള്ള വാക്കുകൾ എന്റെ മേൽ എളുപ്പത്തിൽ ചുമത്താൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ തെറ്റിദ്ധാരണകൾ നിങ്ങളെ വേദനിപ്പിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. പക്ഷേ, അധികം വൈകാതെ സത്യം പുറത്ത് വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ആരുടെയും വെറുപ്പില്ലാതെ എന്നെ ശ്വസിക്കാൻ അനുവദിക്കാമോ?’ എന്ന് കെനിഷ സ്റ്റോറിയായി പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
രവി മോഹൻ ആരതി വിവാഹമോചനത്തിന് കാരണം നടന് കെനിഷയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർമാതാവിന്റെ മകളുടെ വിവാഹ ചടങ്ങിൽ രവി മോഹനും കെനിഷയും ഒരുമിച്ചെത്തിയതും അഭ്യൂഹങ്ങൾക്ക് കാരണമായി. പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതിയും രംഗത്തെത്തിയിരുന്നു.