Yesudas new photo: പുതിയ ചിത്രം പങ്കുവെച്ച് യേശുദാസ്, ഇത്രയും ഉയരങ്ങളിൽ എത്താൻ കാരണം പ്രഭ ചേച്ചിയെന്ന് ആരാധകർ
KJ Yesudas Shares new photo: ഈ വർഷം ഫെബ്രുവരിയിൽ യേശുദാസിനെ ചെന്നൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഗായകൻ കെ.ജെ യോശുദാസും ഭാര്യ പ്രഭയും, ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗായകൻ യേശുദാസ്. ഭാര്യ പ്രഭയും ഒരുമിച്ചുള്ള ഫോട്ടോയാണ് ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്. ദാസേട്ടന്റെ ജീവിതം സൂര്യപ്രഭയോടുകൂടി ഇത്രയും ഉയരങ്ങളിൽ എത്താൻ കാരണം പ്രഭ ചേച്ചിയെ പോലെ ഐശ്വര്യമുള്ള നല്ല മനസ്സുള്ള സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി ലഭിച്ചത് കൊണ്ടാണ്ട് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
സുഖമായിരിക്കുന്നോ രണ്ടുപേരും എന്ന അന്വഷണവും എത്തുന്നുണ്ട്. അതി മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ… സൂപ്പർ ദമ്പതിമാർ… എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതിനിടെ അദ്ദേഹത്തെ വിമർശിച്ചും പോസ്റ്റുകൾ എത്തുന്നുണ്ട്.
ഓഖി,പ്രളയം,ഉരുൾപൊട്ടൽ, ഈ കാലത്തൊന്നും കേരളത്തിന് വേണ്ടി അഞ്ച് പൈസ സംഭാവന കൊടുക്കാത്ത കോടിശ്വരൻ പത്നീസമേതം ഇറങ്ങിയതെന്താണാവോ? എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഈ ചിത്രം വരുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.
യേശുദാസും കുടുംബവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലെ ഡാളസിലാണ് താമസിക്കുന്നത്. കോവിഡിനു ശേഷം അവർ ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ലന്നാണ് വിവരം. 85 വയസ്സായിട്ടും അദ്ദേഹം വീട്ടിലിരുന്ന് സംഗീത പരിശീലനം തുടരുന്നുണ്ട്.
പലചരക്ക് സാധനങ്ങൾ വാങ്ങാൻ യേശുദാസ് സ്വയം കാറോടിച്ച് പോകുന്ന കഥകൾ മുമ്പും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ യേശുദാസിനെ ചെന്നൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പിതാവ് അമേരിക്കയിൽ സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കിയതോടെ ആ വ്യജവാർത്തയുടെ പ്രചാരണം അവസാനിച്ചു.
മറ്റുള്ളവർക്ക് അവസരം നൽകുന്നതിനായി തന്നെ പരിഗണിക്കരുത്
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ അതായത് 8 തവണ നേടിയ വ്യക്തിയാണ് അദ്ദേഹം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്ന് 43 തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. കേരള സംസ്ഥാന പുരസ്കാരം നിരവധി തവണ നേടിയ ശേഷം, മറ്റുള്ളവർക്ക് അവസരം നൽകുന്നതിനായി തന്നെ പരിഗണിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു എന്നത് ശ്രദ്ധേയമായ മറ്റൊരു വിവരം.