Shine Tom Chacko: ഷൈന്‍ നാളെ പത്തുമണിക്ക്‌ നേരിട്ട് ഹാജരാവണം; വീട്ടിലെത്തി നോട്ടീസ് നല്‍കി പോലീസ്‌

Kochi Police Issue Notice to Shine Tom Chacko: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി റെയ്ഡിനിടെ ഓടിയതിനെ കുറിച്ച് ബോധിപ്പിക്കാൻ വേണ്ടിയാണ് നടനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. നാളെ രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം.

Shine Tom Chacko: ഷൈന്‍ നാളെ പത്തുമണിക്ക്‌ നേരിട്ട് ഹാജരാവണം; വീട്ടിലെത്തി നോട്ടീസ് നല്‍കി പോലീസ്‌

Shine Tom Chacko , cctv visuals

Updated On: 

18 Apr 2025 | 05:37 PM

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി റെയ്ഡിനിടെ ഓടിയതിനെ കുറിച്ച് ബോധിപ്പിക്കാൻ വേണ്ടിയാണ് നടനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. നാളെ രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം.

തൃശ്ശൂരിലെ നടന്റെ മുണ്ടൂരിലെ വീട്ടിൽ നേരിട്ടെത്തി പോലീസ് നോട്ടീസ് കൈമാറി. ഓടിരക്ഷപ്പെട്ടതിന്റെ കാരണം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. റെയ്ഡ് നടന്ന ഹോട്ടലിൽ നിന്ന് മറ്റൊരു ​ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

അതേസമയം തൃശൂർ വഴി നടൻ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന നിലവിൽ ഇയാൾ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് വിവരം. ഇതിനിടെ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പോലീസ് വിവരങ്ങൾ അന്വേഷിച്ചു. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

Also Read:കൂടെ വരട്ടേയെന്ന് ചോദിക്കുന്നവരോട്‌’പോടാ’ എന്ന് പറഞ്ഞാല്‍ പോരേ? അത് വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കണോ?’

കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഷൈൻ ഇറങ്ങിയോടിയത്. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

അതേസമയം ഷൈനിനെതിരെ കടുത്ത നിലപാടിലേക്കാണ് താരസംഘടനയായ അമ്മ നീങ്ങുന്നത്. വിൻ സിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ നടൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ