Renu Sudhi: റിഥപ്പന്റെ പിറന്നാൾ ആഘോഷിച്ച് കിച്ചു! സുധിലയത്തിൽ രേണുവിന്റെ കുറവ് മാത്രം
Renu Sudhi's Rithul’s Birthday: രേണു സുധി ഇന്നലത്തെ എപ്പിസോഡിലൂടെ തന്നെ ഹൗസ്മേറ്റ്സിനൊപ്പം എത്തി തന്റെ പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എല്ലാവരും ഒരുമിച്ച് ഷോയ്ക്കുശേഷം സുധിലയത്തിൽ വന്ന് റിഥപ്പനെ കാണുമെന്നും ഹൗസ്മേറ്റ്സ് അറിയിച്ചിരുന്നു.

Renu Sudhi Family
നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ ഭാര്യ രേണു സുധിക്കെതിരെ പല വിവാദങ്ങളും ഉയർന്നപ്പോൾ എല്ലാവരും ചിന്തിച്ചിരുന്നത് മക്കളായ കിച്ചുവിന്റെയും റിതുലിന്റെയും ഭാവിയായിരുന്നു.
ഇതിനിടെയിൽ കഴിഞ്ഞ ദിവസം റിഥപ്പന്റെ ആറാം പിറന്നാൾ ആഘോഷിച്ച കിച്ചുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയുടെ കുറവ് കുഞ്ഞ് അനിയനെ അറിയിക്കാതെയാണ് പിറന്നാൾ ആഘോഷം കിച്ചു നടത്തിയത്. അനിയന് വേണ്ടി പുത്തനുടുപ്പുകളും അവനിഷ്ടമുള്ള പലഹാരങ്ങളും ബെർത്ത്ഡെ കേക്കുമെല്ലാമായാണ് കിച്ചു എത്തിയത്.
ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിൽ റിഥപ്പന്റെ പ്രിയപ്പെട്ടവരെല്ലാം വീട്ടിലെത്തിയിരുന്നു. സുധിയുടെ അമ്മയേയും സഹോദരനേയും അദ്ദേഹത്തിന്റെ കുടുംബവും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് ഇവരെയെല്ലാം റിഥപ്പൻ കാണുന്നത്. സുധിലയത്തിന്റെ ഗൃഹപ്രവേശനത്തിന് സുധിയുടെ അമ്മയും സഹോദരനുമെല്ലാം വന്നിരുന്നു.
കിച്ചു വാങ്ങി നൽകിയ പുത്തനുടുപ്പും കൂളിങ് ഗ്ലാസുമെല്ലാം വെച്ചായിരുന്നു റിഥുൽ കേക്ക് മുറിച്ചത്. കിച്ചുവിനൊപ്പം ലൈവിൽ വന്ന് തനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്ക് റിഥുൽ നന്ദി അറിയിക്കുകയും ചെയ്തു . ഇതോടെ നിരവധി പേരാണ് സ്നേഹം അറിയിച്ച് രംഗത്ത് എത്തിയത്. രേണു കൂടി ഉണ്ടായിരുന്നുവെങ്കിൽ പിറന്നാൾ ദിനത്തിൽ റിഥുലിനെ കുറച്ച് കൂടി സന്തോഷവാനായി കാണാമായിരുന്നുവെന്നാണ് കമന്റുകൾ. അതേസമയം രേണു സുധി ഇന്നലത്തെ എപ്പിസോഡിലൂടെ തന്നെ ഹൗസ്മേറ്റ്സിനൊപ്പം എത്തി തന്റെ പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എല്ലാവരും ഒരുമിച്ച് ഷോയ്ക്കുശേഷം സുധിലയത്തിൽ വന്ന് റിഥപ്പനെ കാണുമെന്നും ഹൗസ്മേറ്റ്സ് അറിയിച്ചിരുന്നു.