L2 Empuraan: പൊലീസ് സുരക്ഷയിൽ ‘ചെകുത്താന്റെ പട’; എമ്പുരാൻ റിലീസ് കേന്ദ്രങ്ങളിൽ കർശന സുരക്ഷ

L2 Empuraan Release: എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ന​ഗരത്തിലെ തിയറ്ററുകളിൽ മാത്രം 150ഓളം പൊലീസിനെ വിന്യസിപ്പിക്കും.

L2 Empuraan: പൊലീസ് സുരക്ഷയിൽ ചെകുത്താന്റെ പട; എമ്പുരാൻ റിലീസ് കേന്ദ്രങ്ങളിൽ കർശന സുരക്ഷ

L2 Empuraan

Published: 

26 Mar 2025 22:21 PM

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ തിയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇതിഹാസ സിനിമയെ വരവേൽക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു. റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ വൻ തിരക്കാകും അനുഭവപ്പെടുക. അതിനാൽ തന്നെ തിയറ്ററുകളിൽ പ്രത്യേക സുരക്ഷ ഒരുക്കുകയാണ് പൊലീസ്.

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. റിലീസ് കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. തിയറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് തീരുമാനം. തിരുവനന്തപുരം ന​ഗരത്തിലെ തിയറ്ററുകളിൽ മാത്രം 150ഓളം പൊലീസിനെ വിന്യസിപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: ‘ആളറിഞ്ഞ് കളിക്കെടാ’; പൃഥ്വിയെ പരിഹസിച്ചവര്‍ക്കെല്ലാം സുപ്രിയയുടെ മറുപടി

തിയറ്ററുകളിൽ ആരാധകർ കൂട്ടമായി എത്താനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ആഘോഷങ്ങൾ അതിര് കടക്കാതിരിക്കാനും പ്രശ്നങ്ങളോ മറ്റ് അപകടങ്ങളോ സംഭവിക്കാതിരിക്കാനുമാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തുന്നത്. ആ​ഗോളതലത്തിൽ ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.

അതേസമയം എമ്പുരാൻ ഇതിനോടകം 80 കോടിയോളം പ്രീ-റിലീസ് സെയിലിൽ നേടിയെടുത്തതായാണ് കണക്കുകൾ. റിലീസ് ദിവസത്തിലെ മാത്രം ടിക്കറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 50 കോടിയാണ് നേടിയത്. കേരള ബോക്സ്ഓഫീസിലെ പ്രീ-റിലീസ് സെയിൽ 11.30 കോടി ഇതുവരെ പിന്നിട്ടു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

 

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം