AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lal Jose: ഗഫൂര്‍ക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മലയാള സിനിമയിലേക്ക് മാമുക്കോയ തീ പടരുന്നത്: ലാല്‍ ജോസ്

Lal Jose About Mamukkoya: മാമുക്കോയയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. നാടോടിക്കാറ്റ് എന്ന സിനിമയിൽ മാമുക്കോയ പറഞ്ഞ ഗഫൂർക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് അദ്ദേഹം തീ പടരുന്നത് പോലെ മലയാള സിനിമയിലേക്ക് പടർന്നതെന്നാണ് ലാൽ ജോസ് പറയുന്നത്.

Lal Jose: ഗഫൂര്‍ക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മലയാള സിനിമയിലേക്ക് മാമുക്കോയ തീ പടരുന്നത്: ലാല്‍ ജോസ്
ഗഫൂര്‍ക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മാമുക്കോയ മലയാള സിനിമയിലേക്ക് തീ പടരുന്നത്: ലാല്‍ ജോസ് മാമുക്കോയ, ലാല്‍ജോസ്‌ Image Credit source: Social Media
shiji-mk
Shiji M K | Published: 24 May 2025 11:34 AM

മാമുക്കോയ എന്ന അതുല്യ പ്രതിഭയെ മലയാളികൾ എങ്ങനെ മറക്കും. അപ്രതീക്ഷിതമായാണ് മാമുക്കോയ വിട പറഞ്ഞത്. ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ചെന്നെത്താൻ സാധിക്കുന്ന ഉയരത്തിൽ അദ്ദേഹം എത്തിയിരുന്നു. അദ്ദേഹം ചെയ്‌ത് വെച്ച കഥാപാത്രങ്ങൾ കാലത്തിൻ്റെ ശേഷിപ്പുകളായി ഇന്നും ജനം ആഘോഷിക്കുന്നു.

മാമുക്കോയയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. നാടോടിക്കാറ്റ് എന്ന സിനിമയിൽ മാമുക്കോയ പറഞ്ഞ ഗഫൂർക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് അദ്ദേഹം തീ പടരുന്നത് പോലെ മലയാള സിനിമയിലേക്ക് പടർന്നതെന്നാണ് ലാൽ ജോസ് പറയുന്നത്.

ഇന്നസെൻ്റും മാമുക്കോയയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും ലാൽ ജോസ് സംസാരിക്കുന്നുണ്ട്. ഇരുവരും ഒരുകാലത്ത് വളരെ രസകരമായി മാറിയ കോംബോ ആണെന്നും തൻ്റെ യുട്യൂബ് ചാനലിലൂടെ ലാൽ ജോസ് പറയുന്നു.

“നാടോടിക്കാറ്റ് എന്ന സിനിമയിൽ ഗഫൂർക്കാ ദോസ്ത് എന്ന ഡയലോഗ് പറഞ്ഞാണ് മാമുക്കോയ മലയാള സിനിമയിലേക്ക് തീ പടരുന്നത് പോലെ പടരുന്നത്. അന്ന് ഇന്നസെൻ്റ് ചേട്ടൻ വളരെ പോപ്പുലറാണ്. മാമുക്കോയയും ഇന്നസെൻ്റും തമ്മിലുള്ള കോംബോ രസകരമായി മാറി.

അടൂർ ഭാസിയും ബഹദൂറും ഉണ്ടായിരുന്നത് പോലെയായിരുന്നു മാമുക്കോയയും ഇന്നസെൻ്റും. ഇന്നസെൻ്റിനെ ബുക്ക് ചെയ്യുന്നവർ മാമുക്കോയയെയും ബുക്ക് ചെയ്യും. മാമുക്കോയയെ ബുക്ക് ചെയ്യുമ്പോൾ ഇന്നസെൻ്റിനെയും ബുക്ക് ചെയ്യും.

Also Read: Mammootty: എ കെ ആന്റണി മുഖ്യമന്ത്രിയായി അതോടെ ദി കിംഗിന്റെ കഥയില്‍ മാറ്റമുണ്ടായി: നേമം പുഷ്പരാജ്

ഇരുവരും ഒരുമിച്ച് ആലോചിച്ചിട്ടായിരുന്നു ഏത് സിനിമ ചെയ്യണം ചെയ്യണ്ട എന്നെല്ലാം തീരുമാനിച്ചിരുന്നത്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു,” ലാൽ ജോസ് ഓർക്കുന്നു.