Saroja Devi Passed Away: പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

Actress Saroja Devi Passed Away: ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട നടിയാണ് സരോജ ദേവി. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നനിലൂടെയാണ് നടി പ്രശസ്‍തിയിലേക്കെത്തുന്നത്. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച പ്രശസ്ത അഭിനേത്രിയാണ് ബി സരോജ ദേവി.

Saroja Devi Passed Away: പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

Actress Sarjoja Devi

Updated On: 

14 Jul 2025 12:18 PM

ബം​ഗളൂരു: പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (B Saroja Devi) അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ വച്ച് ഇന്ന് രാവിലെയോടെയാണ് നടിയുടെ അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച പ്രശസ്ത അഭിനേത്രിയാണ് ബി സരോജ ദേവി.

ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട നടിയാണ് സരോജ ദേവി. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നനിലൂടെയാണ് നടി പ്രശസ്‍തിയിലേക്കെത്തുന്നത്. 60-കളിൽ കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ തിളങ്ങി നിന്ന നായികയാണ്. കന്നടയിൽ രാജ് കുമാറിന്റയും തെലുഗിൽ എൻടിആറിന്റെയും തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായും സരോജ വേഷമിട്ടിട്ടുണ്ട്.

1938 ജനുവരി ഏഴിനാണ് ജനനം. 17 വയസ്സുള്ളപ്പോൾ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെയാണ് സരോജ ദേവി അരങ്ങേറ്റം കുറിച്ചത്. 1985 നാടോടി മന്നൻ എന്ന ചിത്രത്തിലൂടെ കോളിവുഡ് സൂപ്പർസ്റ്റാർ എംജിആറിനൊപ്പം അഭിനയിച്ചുകൊണ്ടാണ് അവർ ശ്രദ്ധ നേടിയത്.

1960 കളിലും 70 കളിലും ഫാഷൻ ലോകത്ത് പുതിയ ട്രെൻഡുകളിലൂടെയും നടി പ്രശസ്തയായിരുന്നു. സരോജയുടെ സാരി മുതൽ ഹെയർസ്റ്റൈൽ വരെ അന്നത്തെ ഫാഷൻ ട്രെൻഡുകളായി മാറിയിരുന്നു.

1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം സരോജ ദേവിയെ ആദരിച്ചു. കലൈമാമണി, എൻടിആർ ദേശീയ അവാർഡ്, ഡോ. രാജ്കുമാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകളും നടി സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ രണ്ടുതവണ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.

Updating….

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം