Askar Ali: റിവ്യൂവേഴ്‌സിന്റെ മുഖം ഓര്‍മ്മ വന്ന് ഞാന്‍ ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്; സൗണ്ട് കേള്‍ക്കുമ്പോള്‍ തന്നെ ടെന്‍ഷനാണ്: അസ്‌കര്‍ അലി
Askar Ali About Reviewers: തനിക്ക് സിനിമ ഇറങ്ങുമ്പോള്‍ വരുന്ന റിവ്യൂവിന്റെ കാര്യം ഓര്‍ത്ത് പേടിയാണെന്നാണ് അസ്‌കര്‍ പറയുന്നത്. റിവ്യൂവേഴ്‌സിന്റെ മുഖം കണ്ട് ഓര്‍മ്മ വന്ന് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും താരം മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും ഇന്ന് സിനിമാപ്രേമികള്‍ക്ക് സുപരിചിതനാണ്. 2017ല്‍ പുറത്തിറങ്ങിയ ഹണി ബീ 2.5 ആണ് അസ്‌കര്‍ അലിയുടെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും അവയൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്‌കറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
എന്നാല്‍ തനിക്ക് സിനിമ ഇറങ്ങുമ്പോള്‍ വരുന്ന റിവ്യൂവിന്റെ കാര്യം ഓര്‍ത്ത് പേടിയാണെന്നാണ് അസ്‌കര്‍ പറയുന്നത്. റിവ്യൂവേഴ്‌സിന്റെ മുഖം കണ്ട് ഓര്‍മ്മ വന്ന് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും താരം മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അന്നൊക്കെ റിവ്യൂ ചെയ്യുന്ന ആളുകള്‍ വളരെ കുറവാണ് എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. എന്നാലിപ്പോള്‍ ചില റിവ്യൂവേഴ്‌സിന്റെ മുഖം ഓര്‍മ വന്ന് താന്‍ ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്. സിനിമ ഇറങ്ങുമ്പോള്‍ ഇവരൊക്കെ തന്നെ കൊല്ലുമോ എന്ന് വിചാരിക്കും. അവരുടെയെല്ലാം സൗണ്ട് തുടങ്ങുമ്പോള്‍ തന്നെ തനിക്ക് ടെന്‍ഷന്‍ ആണെന്നും അസ്‌കര്‍ പറയുന്നു.
തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സിനിമ ഇറങ്ങുമ്പോള്‍ ഇവരെയെല്ലാം വിളിച്ചുവരുത്തി ചുറ്റിലും ഇരുത്തും. പടം എങ്ങനെയുണ്ടെന്ന് അവരോട് ചോദിക്കും. അതിന് ശേഷം ആ ടോപിക് തന്നെ വിടും. എന്നാല്‍ ഇത്തവണ നല്ല ടെന്‍ഷനുണ്ട്. റിവ്യൂ എല്ലാം വന്ന് തുടങ്ങുമ്പോള്‍ തന്നെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Shilpa Shetty: ‘മലയാളം സിനിമകളിൽ അഭിനയിക്കാൻ പേടിയാണ്’; മോഹൻലാൽ ആരാധികയാണെന്ന് ശില്പ ഷെട്ടി
എന്നാല്‍ റിവ്യൂ ഒക്കെ ഉള്ളതുകൊണ്ടാണ് താന്‍ ശ്രദ്ധിച്ച് തുടങ്ങിയത്. കാരണം തെറ്റ് കണ്ടുപിടിക്കാന്‍ റിവ്യൂവേഴ്‌സ് ഉള്ളതുപോലെ തെറ്റുകള്‍ ശരിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അസ്‌കര്‍ അലി പറഞ്ഞു.


