L2 Empuraan: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു

Listin Stephen about Prithviraj: പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത്‌ മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ലിസ്റ്റിന്‍

L2 Empuraan: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു

പൃഥിരാജും, ലിസ്റ്റിന്‍ സ്റ്റീഫനും

Published: 

04 Apr 2025 10:31 AM

മ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സംവിധായകന്‍ പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു സിനിമയുടെ ഡയറക്ടറെ മാത്രമായി എങ്ങനെ ഒറ്റപ്പെടുത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.’വണ്‍ ടു ടോക്ക്‌സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ നിലപാട് വ്യക്തമാക്കിയത്. പൃഥിരാജല്ല കഥയും, തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നത്. മുരളി ഗോപി എഴുതിയ കഥ പൃഥിരാജ് കേള്‍ക്കുകയും, അദ്ദേഹത്തിന് അത് ഓക്കെയാകുകയും പിന്നീട് അത് അതിലെ ഹീറോയ്ക്കും, പ്രൊഡ്യൂസറിനും ഓക്കെയായതിന് ശേഷവുമാണ്‌ സിനിമ ഉണ്ടാകുന്നത്. ആ അര്‍ത്ഥത്തിലാണ് താന്‍ പറയുന്നതെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

”ഒരു സിനിമയെ സംബന്ധിച്ച് എല്ലാവര്‍ക്കും പങ്കുണ്ട്. താന്‍ സിനിമ കണ്ടപ്പോള്‍ ഇങ്ങനെയൊന്നും (വിവാദരംഗങ്ങളെക്കുറിച്ച്) ചിന്തിച്ചിട്ടില്ല. മറ്റുള്ള ആള്‍ക്കാര്‍ വേറെ തലത്തില്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടോയെന്നും, ഇതായിരുന്നോ ഇതിന്റെ ഉള്ളടക്കമെന്നുമുള്ള കാര്യങ്ങളിലേക്ക് പോയത്”-ലിസ്റ്റിന്‍ പറഞ്ഞു.

എത്രയോ ക്രൂരമായിട്ടുള്ള സിനിമകള്‍ കാണുന്നു. എത്രയോ ഭാഷകളില്‍ എന്തെല്ലാം രീതികളിലുള്ള സിനിമകള്‍ കാണുന്നു. ഇതെല്ലാം ഒരു ബേസിക് പ്ലോട്ടാണ്. പ്ലോട്ട് ആരുടെയും മനസില്‍ വരാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ആക്ടേഴ്‌സില്‍ ഒരാളായ മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, പൃഥിരാജ് അത് സംവിധാനം ചെയ്യുമ്പോള്‍ തുടക്കം മുതല്‍ ഭയങ്കര പബ്ലിസിറ്റി ലഭിച്ചു. ആ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് എമ്പുരാനെ ഇത്രയും പോപ്പുലാരിറ്റിയില്‍ എത്തിച്ചതെന്നും ലിസ്റ്റിന്‍ ചൂണ്ടിക്കാട്ടി.

Read Also: Karthi: ‘ആ സിനിമയ്ക്ക് ശേഷം മിനറൽ വാട്ടറിന്റെ കുപ്പി കാണുന്നത് തന്നെ പേടിയായിരുന്നു, ഉപയോഗിക്കാൻ തോന്നില്ല’; നടൻ കാർത്തി

പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത്‌ മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന്‍ പറഞ്ഞു. ഇപ്പോള്‍ പറയേണ്ട എന്ന് കരുതി മാറി നില്‍ക്കുന്നതാകാം. ഒരുപക്ഷേ, കുറച്ചു കഴിയുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ കാര്യം അവതരിപ്പിക്കുമായിരിക്കും. സൈലന്‍സും ഒരു പ്രതികരണമാണല്ലോല്ലോയെന്നും ലിസ്റ്റിന്‍ ചോദിച്ചു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും