Lovely OTT : അറിഞ്ഞോ? മാത്യു തോമസിൻ്റെ ലൗലിയും ഒടിടിയിൽ എത്തി; എവിടെ കാണാം?

Lovely Malayalam OTT Platform : മെയ് രണ്ടാം തീയതി തിയറ്ററുകളിുൽ എത്തിയ ചിത്രമാണ് ലൗലി. മലയാളത്തിലെ ആദ്യ ഹൈബ്രഡ് 3ഡി ചിത്രമെന്ന പ്രത്യേകതയോടെയാണ് ചിത്രം തിയറ്ററിൽ എത്തിയത്.

Lovely OTT : അറിഞ്ഞോ? മാത്യു തോമസിൻ്റെ ലൗലിയും ഒടിടിയിൽ എത്തി; എവിടെ കാണാം?

Lovely OTT

Published: 

21 Jun 2025 16:23 PM

മാത്യു തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ലൗലി. മലയാളത്തിലെ ആദ്യ ഹൈബ്രഡ് 3ഡി ചിത്രമെന്ന പ്രത്യേകതയോടെ തിയറ്ററിൽ എത്തിയ ലൗലിക്ക് ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ടമാർ പടാർ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ ഒരുക്കിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. വലിയ അറിയിപ്പ് ഒന്നും നൽകാതെയാണ് ലൗലിയുടെ ഒടിടി സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്.

ലൗലി ഒടിടി

ആമസോൺ പ്രൈം വീഡിയോ ആണ് ലൗലിയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ജൂൺ 20-ാം തീയതി മുതൽ ലൗലി പ്രൈം വീഡിയോയിൽ ലഭ്യമായിട്ടുണ്ട്. പേ പെർ വ്യൂവ് ഘടനയിലാണോ ചിത്രത്തിൻ്റെ അവകാശം പ്രൈം വീഡിയോ സ്വന്തമാക്കിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ALSO READ : Maharani OTT: റോഷൻ മാത്യുവിന്റെ ‘മഹാറാണി’ ഒടിടിയിൽ എത്തി; എവിടെ കാണാം?

വെസ്റ്റേണ്‍ ഗാട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാത്യുവിന് പുറെ ഉണ്ണിമായ പ്രദാസ്, മാനോജ് കെ ജയൻ, അശ്വതി മനോഹരൻ, രാധിക, പ്രശാന്ത് മുരളി, ബാബുരാജ്, ജോമോൻ ജ്യോതിർ, അരുൺ പ്രദീപ്, ശ്രീജിത് രവി, ജയശങ്കർ, അഷ്ലിൻ, അരുൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായക ആഷിഖ് അബു ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. വിഷ്ണു വിജയിയും ബിജിബാലും ചേർന്നാണ് ലൗലിയിലെ സംഗീതം ഒരുക്കിട്ടുള്ളത്. കിരൺ ദാസാണ് എഡിറ്റർ.

ലൗലി സിനിമയുടെ ട്രെയിലർ

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ