Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ

Lyca Production Crisis: ഇനി ലൈക്ക ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ അത് താരത്തിനെ നോക്കി മാത്രമാവരുത് പകരം തിരക്കഥയും കൂടി നോക്കണമെന്ന് ആരാധകരുടെ ഒരു വിഭാഗം കമൻ്റ് ചെയ്യുന്നുണ്ട്.

Lyca Productions: എമ്പുരാൻ മാത്രമല്ല, ലൈക്കയിൽ വലിയ പ്രശ്നങ്ങൾ വേറെയും; പ്രൊഡക്ഷന് ഷട്ടർ

Lyka Productions

Published: 

17 Mar 2025 12:43 PM

മലയാളത്തിലെ നിന്നുള്ള ബ്രാഹ്മാണ്ഡ ചിത്രമെന്നാണ് മോഹൻലാൽ നായകനായെത്തുന്ന എമ്പുരാനെ പറ്റിയുള്ള പ്രവചനം. ചിത്രം മാർച്ച് 27-ന് തീയ്യേറ്ററുകളിൽ എത്തുമെന്ന് ആദ്യം തന്നെ സംശയം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച് ഏകദേശം ധാരണയിൽ എത്തിയിട്ടുണ്ട്. എമ്പുരാൻ്റെ നിർമ്മാണത്തിൽ  നിന്നും സുഭാസ്കരൻ്റെ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയത് മലയാളം സിനിമാ മേഖലയിൽ തന്നെ വളരെ അധികം ചർച്ചയായ വിഷയമാണ്. ഇതിന് പിന്നാലെ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ കൂടി ഏറ്റെടുത്തതോടെ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്.

ബ്രാഹ്മണ്ഡ ചിത്രങ്ങൾക്ക് മാത്രം പൈസ

എന്നാൽ ബ്രാഹ്മണ്ഡ ചിത്രങ്ങൾക്ക് മാത്രം പൈസ മുടക്കിയിരുന്ന ലൈക്കയുടെ പിന്മാറ്റം വിവിധ വിഷയങ്ങളിൽ ചർച്ചകൾക്കും വഴി വെച്ചു. അവയിലൊന്നാണ് ലൈക്കയുടെ വരാനിരിക്കുന്ന പ്രൊജക്ടുകൾ. ഇന്ത്യൻ-3, വിജയ്യുടെ മകൻ ജേസൺ സഞ്ജയ്ക്കൊപ്പം ചെയ്യാനിരിക്കുന്ന പുതിയ പ്രൊജക്ട് ഇവയൊഴികെ ഇനി നിലവിൽ മറ്റൊന്നിലും ലൈക്ക പണം മുടക്കില്ലെന്നും താത്കാലികമായി സിനിമ നിർമ്മാണത്തിൽ നിന്നും കമ്പനി പിന്മാറുകയാണെന്നുമാണ് സൂചന.

ഇതിന് ബലം നൽകി ലൈക്ക പ്രൊജക്ടുകളിൽ നിന്നും ഒഴിവാക്കുകയാണെന്ന റിപ്പോർട്ടുകൾ എക്സിൽ ട്രെൻഡിംഗ് ആണ്. ഇന്ത്യൻ-2, അജിത് നായകനായെത്തിയ വിടാ മുയർച്ചിയും കൂടി വമ്പൻ ഫ്ലോപ്പായതോടെയാണ് പ്രശ്നങ്ങൾ ലൈക്കയിൽ രൂക്ഷമായതെന്നാണ് സൂചന.  കഴിഞ്ഞ 3,4 വർഷത്തെ കണക്ക് നോക്കിയാൽ പൊന്നിയിൻ സെൽവൻ അല്ലാതെ മറ്റ് ചിത്രങ്ങളൊന്നും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. 2023-ൽ പൊന്നിയിൻ സെൽവൻ 2,  ചന്ദ്രമുഖി 2, തിരുവിൻ കുറൽ എന്നീ ചിത്രങ്ങളും 2024-ൽ വേട്ടയ്യൻ, ഇന്ത്യൻ-2,  മിഷൻ ചാപ്റ്റർ -1 എന്നീ ചിത്രങ്ങളും പരാജയമായി.  ഇനി ലൈക്ക ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ അത് താരത്തിനെ നോക്കി മാത്രമാവരുത് പകരം തിരക്കഥയും കൂടി നോക്കണമെന്ന് ആരാധകരുടെ ഒരു വിഭാഗം കമൻ്റ് ചെയ്യുന്നുണ്ട്.

ലൈക്ക നിർമ്മിച്ച ചിത്രത്തിൻ്റെ ബഡ്ജറ്റുകൾ

  1.  ഇന്ത്യൻ 2 (250- 300 കോടി)
  2.  വേട്ടയ്യൻ – 160 കോടി
  3. ചന്ദ്രമുഖി 2- 65 കോടി
  4.  വിടാ മുയർച്ചി (250 കോടി മുതൽ)

വിജയ്‌- എ.ആർ. മുരുഗദാസ് കൂട്ടുകെട്ടിലെത്തിയ കത്തി എന്ന ബ്ലോക്ക്ബസ്റ്ററിലൂടെയാണ് ലൈക്ക പ്രൊഡക്ഷൻസിൻ്റെ കോളിവുഡിലേക്കുള്ള പ്രവേശനം നിരവധി വലിയ ചിത്രങ്ങൾ ചിത്രങ്ങൾ സൂപ്പർ താരങ്ങളെ മാത്രം കൊണ്ട് ഇതിനോടകം കമ്പനി നിർമ്മിച്ചു കഴിഞ്ഞു. എന്നാൽ നിർമ്മാണത്തിലെ കാഴ്ചപ്പാടില്ലായ്മയാണ് ലൈക്കക്ക് പ്രശ്നമായതെന്നാണ് സൂചന. ചിത്രത്തിൻ്റെ ഭൂരിഭാഗം ചിലവും ബജറ്റിലാണ് ഉൾപ്പെടുന്നതെന്നും ഇതിൽ മാറ്റം വന്നാൽ ഭീമമായ നഷ്ടം കുറക്കാമെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും