Vishal: ലെയ്ക്കയ്ക്ക് നൽകിയ കരാർ ലംഘിച്ചു: നടൻ വിശാലിന് തിരിച്ചടി
Major Setback for Vishal:സിനിമ നിർമാണക്കമ്പനിയായ ലെയ്ക്ക പ്രൊഡക്‌ഷൻസിനു 21.90 കോടി രൂപ 30 ശതമാനം പരിശസഹിതം തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണമെന്നും ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു.

ചെന്നൈ: വായ്പക്കരാർ ലംഘിച്ചെന്നകേസിൽ നടൻ വിശാലിന് തിരിച്ചടി. സിനിമ നിർമാണക്കമ്പനിയായ ലെയ്ക്ക പ്രൊഡക്‌ഷൻസിനു 21.90 കോടി രൂപ 30 ശതമാനം പരിശസഹിതം തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണമെന്നും ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു.
നടൻ വിശാലിന്റെ നിർമാണക്കമ്പനിയായ ‘വിശാൽ ഫിലിം ഫാക്ടറിക്കുവേണ്ടി ജി.എൻ. അൻപു ചെഴിയന്റെ ഗോപുരം ഫിലിംസിൽനിന്ന് താരം രണ്ട് വർഷം മുൻപ് 21.29 കോടി രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഗോപുരം ഫിലിംസിനെ ലൈക്ക പ്രൊഡക്‌ഷൻസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതുവരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാറുണ്ടാക്കി. എന്നാൽ, ഈ കരാർ ലഘിച്ച് വിശാൽ സിനിമകൾ സ്വന്തമായി പുറത്തിറക്കിയതിനെത്തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചത്.
Also Read:‘അത് അവസാനത്തെ യാത്രയെന്ന് ലോഹിതദാസ് പറഞ്ഞു, അതുപോലെ തന്നെ സംഭവിച്ചു’; സീമ
കേസിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാൻ നടനോട് ആവശ്യപ്പെട്ടു. ഈ പണം കെട്ടിവെക്കുന്നത് വരെ സിനിമകൾ പുറത്തിറക്കാൻ പാടില്ലെന്ന് നിർദേശിച്ചു.