Malavika Menon: ഉദ്ഘാടനത്തില്‍ നിന്ന് കിട്ടുന്ന പൈസയ്ക്ക് ചിലവുകളുണ്ട്; എന്തെല്ലാം സാധനങ്ങള്‍ വാങ്ങിക്കാനുണ്ട് എനിക്ക്: മാളവിക

Malavika Menon Opens About Inaugurations: ഉദ്ഘാടനകള്‍ നിര്‍വഹിക്കാനായി പോകുന്നതിനെ കുറിച്ചും അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിക്കുകയാണ് മാളവിക മേനോന്‍. ഒരു ഉദ്ഘാടനത്തിന് പോകണമെങ്കില്‍ ഒരുപാട് പണം ചിലവഴിക്കേണ്ടി വരാറുണ്ടെന്നാണ് മാളവിക പറയുന്നത്. സെല്ലുലോയ്ഡ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Malavika Menon: ഉദ്ഘാടനത്തില്‍ നിന്ന് കിട്ടുന്ന പൈസയ്ക്ക് ചിലവുകളുണ്ട്; എന്തെല്ലാം സാധനങ്ങള്‍ വാങ്ങിക്കാനുണ്ട് എനിക്ക്: മാളവിക

മാളവിക മേനോന്‍

Published: 

26 Feb 2025 20:08 PM

യുവനടിമാരില്‍ ഒട്ടനവധി ആരാധകരുള്ള താരമാണ് മാളവിക മേനോന്‍. അഭിനയത്തില്‍ മാത്രമല്ല താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉദ്ഘാടനങ്ങളിലും മോഡലിങ്ങിലുമെല്ലാം മാളവിക സജീവമാണ്. സിനിമകള്‍ക്ക് പകരം ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതില്‍ മാളവികയ്ക്ക് ഏറെ വിമര്‍ശനങ്ങളും ലഭിക്കാരുണ്ട്.

ഇപ്പോഴിതാ ഉദ്ഘാടനകള്‍ നിര്‍വഹിക്കാനായി പോകുന്നതിനെ കുറിച്ചും അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിക്കുകയാണ് മാളവിക മേനോന്‍. ഒരു ഉദ്ഘാടനത്തിന് പോകണമെങ്കില്‍ ഒരുപാട് പണം ചിലവഴിക്കേണ്ടി വരാറുണ്ടെന്നാണ് മാളവിക പറയുന്നത്. സെല്ലുലോയ്ഡ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഉദ്ഘാടനത്തിന് പോയിട്ട് ലഭിക്കുന്ന പൈസയ്ക്ക് ചിലവുകളുണ്ടോ എന്നത് എന്ത് ചോദ്യമാണ്. ഒരുപാട് ചിലവുകളുണ്ട്. ഒരു പെണ്‍കുട്ടിയാണെങ്കില്‍ തീര്‍ച്ചയായിട്ടും ചിലവുകളുണ്ടാകും. സെലിബ്രിറ്റി അല്ലാത്ത പെണ്‍കുട്ടികള്‍ക്ക് പോലും ചിലവുകളുണ്ട്. എവിടെ നിന്നാണ് തുടങ്ങേണ്ടേ, എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കണം. കോസ്‌മെറ്റിക്‌സ് വാങ്ങിക്കണം, ഡ്രസുകള്‍ വേണം, ചില ഡ്രസുകള്‍ കൊളാബായിരിക്കും. ഇതൊന്നുമല്ല ജ്വല്ലറിയും വാങ്ങിക്കണം.

ചില പരിപാടിക്ക് പോകുമ്പോള്‍ സ്വന്തമായിട്ടാണ് ഒരുങ്ങാറുള്ളത്. എന്നാല്‍ ചിലയിടത്ത് പോകുമ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിക്കേണ്ടി വരും. ഹെയര്‍ സ്റ്റൈലിസ്റ്റ് വേണം. ഡ്രസിന് അനുസരിച്ച് ചിലപ്പോള്‍ സ്‌റ്റൈലിസ്റ്റിനെ വിളിക്കേണ്ടതായി വരും. ഇങ്ങനെയുള്ള ആളുകളെല്ലാം വരുമ്പോള്‍ അവര്‍ക്ക് പണം കൊടുക്കണം.

നമുക്ക് വേണ്ടി അവരുടെ ഒരു ദിവസം മാറ്റിവെച്ചിട്ടാണ് വരുന്നത്. അതുകൊണ്ട് അതിനനുസരിച്ച് പണം അവര്‍ക്ക് കൊടുക്കണം. കൂടാതെ യാത്ര ചെയ്യാനുള്ള വാഹനത്തിന് പണം കൊടുക്കണം. ഒരുപാട് ചിലവുകളുണ്ട്. സെലിബ്രിറ്റി ഗേള്‍സിനേക്കാള്‍ കൂടുതല്‍ സ്റ്റാറ്റസിലാണ് ഇപ്പോള്‍ നോര്‍മല്‍ ഗേള്‍സ് നടക്കുന്നത്.

Also Read: Pearle Maaney: ‘ഇന്റർവ്യൂവിന്റെ പേരിൽ എന്തും പറയാമോ? ചോദിക്കാൻ ആരുമില്ലേ; പേളിയുടെ വീഡിയോയിൽ പുകച്ചിൽ

ബ്രാന്‍ഡഡ് ആയിട്ടുള്ള സാധനങ്ങള്‍ വാങ്ങിച്ച് ഉപയോഗിക്കുന്നവര്‍ക്കറിയാം എത്രത്തോളം ചിലവുണ്ട് എന്ന്. സിനിമയിലെത്തിയ തുടക്കകാലത്ത് പണത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പണത്തിന് ബുദ്ധിമുട്ടായപ്പോള്‍ അതൊന്നും തന്നെ ബാധിക്കാതിരിക്കാന്‍ കുടുംബം നന്നായി ശ്രദ്ധിച്ചുവെന്നും മാളവിക പറഞ്ഞു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും