Malayalam Cinema: 1.5 കോടി ചോദിച്ച കൗമാരക്കാരന്‍ താരം ആര്? മലയാള സിനിമയിൽ പ്രതിസന്ധിയെന്ന് നിർമ്മാതാക്കൾ

Malayalam Cinema Crisis: സംഗീത സംവിധായകർ പലരും സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് പ്രതിഫലത്തിന് പകരം ചോദിക്കുന്നത്. ഇത് വലിയ മ്യൂസിക് കമ്പനികൾക്ക് വിറ്റ് ലാഭം നേടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്

Malayalam Cinema: 1.5 കോടി ചോദിച്ച കൗമാരക്കാരന്‍ താരം ആര്? മലയാള സിനിമയിൽ പ്രതിസന്ധിയെന്ന് നിർമ്മാതാക്കൾ

Malayalam Cinema | Freepik

Published: 

05 Jul 2024 15:27 PM

ബോളിവുഡിലെ പോലെ തന്നെ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് മലയാള സിനിമയിലും. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇത് ശരിവെയ്ക്കുന്നതാണ്. താരങ്ങൾ പ്രതിഫലം ഉയർത്തുന്നതോടെ നിർമ്മാതാവിന് ചിത്രത്തിൽ നിന്നും കാര്യമായി ഒന്നും ലഭിക്കാനില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.ഇത്തരമൊരു പ്രശ്നത്തിൽ താര സംഘടനയായ അമ്മയെ സമീപിച്ചിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമയിലെ തുടക്കകാർ വരെ ചോദിക്കുന്നത് 1 ഉം 2 ഉം കോടിയാണെന്നും, മുൻ നിര താരങ്ങളിൽ 4 കോടിയിൽ കുറഞ്ഞ് ആരും വാങ്ങുന്നില്ലെന്നും നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. മുൻപ് ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വലിയ വിലയ്ക്കായിരുന്നു വാങ്ങിയിരുന്നതെങ്കിൽ കമ്പനികൾ പലതും അത്തരത്തിൽ വലിയ വിലയ്ക്ക് ഒടിടി വാങ്ങുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഇതും നിർമ്മാതാക്കളുടെ നടുവൊടിക്കുന്നതിലേക്കാണ് എത്തിയിരിക്കുന്നത്.

സിനിമയിൽ അഭിനയിക്കാൻ ഒരു യുവതാരം ആവശ്യപ്പെട്ടത് അഞ്ചരക്കോടിക്ക് മുകളിലാണ്. ഇതോടെ സിനിമയിൽ ശമ്പളം കൊടുക്കുന്നത് മാത്രം ബജറ്റിൻ്റെ അത്രയുമാകുമെന്നും ഇതിനൊരു പരിഹാരം വേണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം.  എന്നാൽ പണം ആവശ്യപ്പെട്ട താരങ്ങൾ ആരാണെന്ന് നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയരുന്ന ആവശ്യമായതിനാൽ വിഷയം ഭേദപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാങ്കേതിക മേഖലയിലും പ്രശ്നം

താരങ്ങളുടെ പ്രതിഫലം മാത്രമല്ല സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തിലും വളരെ അധികം മാറ്റം വന്നിട്ടുണ്ട്.  ഛായഗ്രാഹകർ പലരും ദിവസ വേതനത്തിൽ വരാൻ പോലും തയ്യാറാകുകയാണെന്നും നിർമ്മാതാക്കൾ പറയുന്നു. സംഗീത സംവിധായകർ പലരും സിനിമയിലെ ഗാനങ്ങളുടെ പകർപ്പവകാശമാണ് പ്രതിഫലത്തിന് പകരം ചോദിക്കുന്നത്. ഇത് വലിയ മ്യൂസിക് കമ്പനികൾക്ക് വിറ്റ് ലാഭം നേടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ് എന്നും നിർമ്മാതാക്കൾക്ക് ആരോപണമുണ്ട്.

എല്ലായിടത്തും പ്രശ്നം

ഇന്ത്യൻ-2 റിലീസുമായി ബന്ധപ്പെട്ടെത്തിയ വാർത്തയിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്രത്തിൽ കമൽഹാസൻ വാങ്ങിയ പ്രതിഫലമായിരുന്നു. ഏകദേശം 150 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിൽ ഉലക നായകൻ്റെ പ്രതിഫലം.  ബഡേ മിയാൻ ഛോട്ടെ മിയാൻ ചിത്രത്തിൽ അഭിനയിച്ച പല താരങ്ങൾക്കും ഇപ്പോഴും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് വാർത്തയും സമീപകാലത്താണ് പുറത്തു വന്നത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും