Nerariyum Nerath Movie: പ്രണയവും, സംഭവങ്ങളും ചേരുന്ന ചിത്രം; നേരറിയും നേരത്തിന് തുടക്കം

Nerariyum Nerath Movie Updates: അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളമാണ് സിനിമയുടെ പ്രമേയം

Nerariyum Nerath Movie: പ്രണയവും, സംഭവങ്ങളും ചേരുന്ന ചിത്രം; നേരറിയും നേരത്തിന് തുടക്കം

Nerariyum Nerath Movie Caption | Credits

Published: 

30 Sep 2024 10:44 AM

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം നേരറിയും നേരത്തിന് തുടക്കം. രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന എന്ന ചിത്രം പ്രമേയമാക്കുന്നത് സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൻ്റെ ചിത്രീകരണം പൂജാ ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടങ്ങി.

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ അണിയറ പ്രവർത്തകരെ നോക്കിയാൽ

ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.

Related Stories
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ