Mallika Sherawat: ‘എൻ്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന ഷോട്ട് വേണം’; ദുരനുഭവം വെളിപ്പെടുത്തി മല്ലിക

Mallika Sherawat: ആ വേഷം ചെയ്യാൻ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ സിനിമ അവസാനം ഉപേക്ഷിക്കുകയായിരുന്നെന്നും മല്ലിക വെളിപ്പെടുത്തി. താരങ്ങൾ കുറച്ച് നയപരമായി ഇടപെട്ടില്ലെങ്കിൽ കരിയറിൽ തന്നെ സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് മല്ലിക ഷെരാവത്ത് അഭിപ്രായപ്പെട്ടു.

Mallika Sherawat: എൻ്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന ഷോട്ട് വേണം; ദുരനുഭവം വെളിപ്പെടുത്തി മല്ലിക

മല്ലിക ഷെരാവത്ത് (Image Credits: Instagram)

Published: 

13 Oct 2024 14:28 PM

തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്. 2004-ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മല്ലിക ഷെരാവത്ത്. ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു ​ഗാനരം​ഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ആവശ്യപ്പെട്ടത് കേട്ട് താൻ ഞെട്ടിയെന്നും പിന്നീട് ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നുമാണ് അവർ പറഞ്ഞത്.

ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനിൽ നിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് നടി മല്ലിക പറഞ്ഞത്. കുറച്ച് ​ഗ്ലാമറസായി അഭിനയിക്കേണ്ട ​ഗാനമാണെന്നാണ് സംവിധായകൻ ആദ്യം പറഞ്ഞത്. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവർ പറഞ്ഞു. നായകൻ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രം​ഗമാണ് ചിത്രീകരിക്കാൻ പോകുന്നതെന്നും സംവിധായകൻ പറഞ്ഞതായാണ് മല്ലിക ആരോപിക്കുന്നത്.

ഈ രം​ഗമാണ് ആ ​ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമെന്നാണ് ഇതേക്കുറിച്ച് സംവിധായകൻ പറഞ്ഞത്. നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ, ഒരു സ്ത്രീയെ ​ഗ്ലാമറസായി കാണിക്കാൻ അവർ അവതരിപ്പിച്ച ആശയമാണ് അയാൾ പറഞ്ഞത്. ആ വേഷം ചെയ്യാൻ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ സിനിമ അവസാനം ഉപേക്ഷിക്കുകയായിരുന്നെന്നും മല്ലിക വെളിപ്പെടുത്തി.

താരങ്ങൾ കുറച്ച് നയപരമായി ഇടപെട്ടില്ലെങ്കിൽ കരിയറിൽ തന്നെ സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് മല്ലിക ഷെരാവത്ത് അഭിപ്രായപ്പെട്ടു. സിനിമകൾ ലഭിക്കാൻ താരങ്ങൾ മറ്റുള്ളവരെ പുകഴ്ത്താൻ നന്നായി പഠിക്കേണ്ടിയിരിക്കുന്നു. എന്നാൽ തനിക്കങ്ങനെ സാധിക്കില്ലെന്നും താനൊരിക്കലും അതുചെയ്യില്ലെന്നും നടി വ്യക്തമാക്കി. വിക്കി ഓർ വിദ്യാ കാ വോ വാലാ വീഡിയോ ആണ് മല്ലിക വേഷമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

Related Stories
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ