AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Padakkalam: സിനിമയുമായി ബന്ധപ്പെട്ട ടിപ്‌സ് നസ്‌ലെന്‍ പറഞ്ഞുതരും, അവന്‍ ആളുകള്‍ വിചാരിക്കുന്നത് പോലെയല്ല: സന്ദീപ് പ്രദീപ്

Sandeep Pradeep About Naslen Gafoor: ജിതിനില്‍ നിന്ന് രഞ്ജിത്ത് എന്ന അധ്യാപകനിലേക്ക് സന്ദീപ് വേഷപകര്‍ച്ച നടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കയ്യടിക്കാതെ വേറെ വഴിയില്ലായിരുന്നു. താരം ഇതുവരെ കാഴ്ച വെച്ചതില്‍ ഏറ്റവും മികച്ച വേഷം തന്നെയായിരുന്നു പടക്കളത്തിലേത്.

Padakkalam: സിനിമയുമായി ബന്ധപ്പെട്ട ടിപ്‌സ് നസ്‌ലെന്‍ പറഞ്ഞുതരും, അവന്‍ ആളുകള്‍ വിചാരിക്കുന്നത് പോലെയല്ല: സന്ദീപ് പ്രദീപ്
സന്ദീപ് പ്രദീപ്, നസ്ലെന്‍ ഗഫൂര്‍ Image Credit source: Instagram
shiji-mk
Shiji M K | Updated On: 14 Jun 2025 12:29 PM

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സന്ദീപ് പ്രദീപ് എന്ന യുവ നടന്‍ മലയാളി പ്രേക്ഷകര്‍ക്ക് സുരിചിതനാണെങ്കിലും പടക്കളം എന്ന സിനിമയാണ് അദ്ദേഹത്തിലെ നടനെ യഥാര്‍ത്ഥത്തില്‍ പുറത്ത് കൊണ്ടുവന്നത്. മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തില്‍ ജിതിന്‍ എന്ന കഥാപാത്രത്തെയാണ് സന്ദീപ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

ജിതിനില്‍ നിന്ന് രഞ്ജിത്ത് എന്ന അധ്യാപകനിലേക്ക് സന്ദീപ് വേഷപകര്‍ച്ച നടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കയ്യടിക്കാതെ വേറെ വഴിയില്ലായിരുന്നു. താരം ഇതുവരെ കാഴ്ച വെച്ചതില്‍ ഏറ്റവും മികച്ച വേഷം തന്നെയായിരുന്നു പടക്കളത്തിലേത്.

പടക്കളം എന്ന സിനിമ ഇറങ്ങിയത് മുതല്‍ നസ്ലെന്‍ ഗഫൂറുമായി സന്ദീപിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇരുവരും ആലപ്പുഴ ജിംഖാന എന്ന ചിത്രത്തില്‍ ഒരുമിച്ച് വേഷമിട്ടിരുന്നു. നസ്ലെനുമായി തനിക്ക് സൗഹൃദമുണ്ടെന്ന് പറയുകയാണ് സന്ദീപ്. കാര്‍ത്തിക് സൂര്യയുടെ അണ്‍ഷീല്‍ഡ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.

നസ്ലെനുമായി വളരെ നല്ലൊരു ബോണ്ടാണ് തനിക്കുള്ളത്. ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത്, ആദ്യത്തെ ദിവസം നസ്ലെന്‍, ലുക്ക്മാന്‍, ഗണപതി എന്ന രീതിയൊക്കെ ഉണ്ടായിരുന്നു. രണ്ടാമത്തെ ദിവസം മുതല്‍ എടാ ഒന്ന് അവിടെ വന്നിരിയെടാ ചെറുക്ക എന്ന ആറ്റിറ്റിയൂഡിലാകുമെന്ന് സന്ദീപ് പറയുന്നു.

നസ്ലെനുമായിട്ടുള്ളത് ബ്രദര്‍ലി ഫീലാണ്. അവനോട് ഒരുപാട് സംസാരിക്കുമായിരുന്നു. തന്നെ പോലെ അവനും ചെറിയ കഥാപാത്രങ്ങളില്‍ നിന്ന് വളര്‍ന്ന് വന്ന് ഇത്രയും വലിയ സ്റ്റാര്‍ഡത്തിലേക്ക് എത്തിയയാളാണ്. അവനോട് എന്തെങ്കിലും ടിപ്‌സോ മറ്റോ ചോദിക്കും. കാരണം അവന്‍ കടന്നുപോയിട്ടുള്ള സാഹചര്യത്തിലൂടെയാകാം താന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. തനിക്കുണ്ടായ പല സിറ്റുവേഷനും അവന് ഓള്‍റെഡി ഉണ്ടായിട്ടുണ്ടാകും. അവന്‍ ഓരോന്ന് പറഞ്ഞ് തരും.

Also Read: Akhila Sasidharan: തേജാ ഭായ് ആന്‍ഡ് ഫാമിലിക്ക് ശേഷം സിനിമയില്‍ നിന്നും എവിടെ പോയി? മറുപടിയുമായി അഖില

നസ്ലെനെ പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ഇന്‍ട്രോവേര്‍ട്ടായി തോന്നും. പക്ഷെ അവന്‍ അങ്ങനെയല്ല, കംഫര്‍ട്ട് സോണിലേക്ക് വരുന്നതിന് അനുസരിച്ച് നസ്ലെന്‍ നല്ല കമ്പനിയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.