Mallika Sukumaran: ‘അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം’; മല്ലിക സുകുമാരൻ

Mallika Sukumaran About AMMA: മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഇന്നും ഉണ്ട്. അവർക്കാണു കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം. അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്.

Mallika Sukumaran: അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം; മല്ലിക സുകുമാരൻ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും മക്കളെ ട്രോളി എത്താറുണ്ട്. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മകനും നടനുമായ പൃഥ്വിരാജിനെ ട്രോളിയും മല്ലിക എത്തിയിരുന്നു.സംവിധാനം കഴിഞ്ഞ് അഭിനയത്തിലേക്ക് പോകുന്ന താരം ഏത് ചിത്രമാണ് എന്നത് തുറന്നുപറഞ്ഞിരുന്നില്ല. (image credits: instagram)

Published: 

20 Oct 2024 | 07:01 AM

തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ (AMMA) രൂക്ഷ വിമർശനവുമായി നടി മല്ലികാ സുകുമാരൻ (Mallika Sukumaran). മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും ‘കൈനീട്ടം’ എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നുമാണ് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അമ്മയിൽ എല്ലാവരെയും എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്.

സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാവുന്ന കാര്യമാണ്. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. ‘കൈനീട്ടം’ എന്ന പേരിലുള്ള സഹായത്തിൽ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തിയിട്ടുണ്ട്. എന്നാൽ മാസത്തിൽ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായമുണ്ടെന്നും -മല്ലിക പറഞ്ഞു.

മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഇന്നും ഉണ്ട്. അവർക്കാണു കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം. അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. അന്ന് അത് നടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചതാണ്. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞു. അത് ചിലരുടെ ഈഗോ ക്ലാഷിലാണ് അവസാനിച്ചത്. സുകുമാരൻ മരിച്ചതിനു പിന്നാലെ അവർക്ക് അത് മനസ്സിലാവുകയും ചെയ്തു.

അതിജീവിതയായ നടിക്ക് നേരേ അക്രമം നടന്നു എന്നത് നൂറു ശതമാനം സത്യമായ കാര്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങി വച്ചത്. ഏഴുവർഷം പിന്നിട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം എന്തായി എന്ന കാര്യത്തിൽ സർക്കാർ ഉത്തരം പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയാൻ.

ഇപ്പോൾ ആരൊക്കെയോ ചാനലുകളിലും മൈക്കുകിട്ടുന്ന അവസരങ്ങളിലും എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടൽ മുറികളിൽ അഞ്ചും ആറും തവണ പോകുന്നത് എന്തിന് വേണ്ടിയാണ്? മോശം പെരുമാറ്റമുണ്ടായാൽ ആദ്യതവണതന്നെ അത് വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതു പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്